മൂവി ഡെസ്ക്ക് : തൻറെ ആദ്യ ചിത്രത്തിലൂടെ തന്നെ ആരാധകരെ സ്വന്തമാക്കിയ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ് ഹനീഫ് അദേനി. 2017-ല്‍ പുറത്തിറങ്ങിയ ദി ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിലൂടെയാണ് ഹനീഫ് ആദ്യമായി സംവിധാനം ചെയ്തത്.ഇത് വലിയ വിജയം നേടുകയും ചെയ്തു. ഇപ്പോള്‍ അദ്ദേഹം തൻറെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്.
ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന മാര്‍കോ ആണ് ഹനീഫിന്റെ പുതിയ ചിത്രം. സിനിമയുടെ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും പുറത്തുവിട്ടു. രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ഹനീഫ് അദേനിയാണ്. സിനിമ നിര്‍മിച്ചിരിക്കുന്നത് ക്യൂബ്സ് എന്റര്‍ടെയ്ൻമെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് അബ്ദുള്‍ ഗദാഫ് എന്നിവര്‍ ചേര്‍ന്നാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹനീഫ് അദേനിയുടെ അഞ്ചാമത്തെ ചിത്രമാണിത്. ഏബ്രഹാമിന്റെ സന്തതികള്‍ മിഖായേല്‍ രാമചന്ദ്ര ബോസ് ആൻഡ് കോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അദ്ദേഹം ഒരുക്കുന്ന ചിത്രമാണിത്. ഹനീഫ് ഒരുക്കിയ മിഖായേല്‍ എന്ന നിവിൻ സിനിമയിലെ ഉണ്ണി അവതരിപ്പിച്ച കഥാപാത്രത്തിൻറെ പേര് മാര്‍ക്കോ ജൂനിയര്‍ എന്നായിരുന്നു. അതിലെ കഥാപാത്രത്തിന്റെ ഒരു സ്പിൻ ഓഫ് ആണോ ഇതെന്ന് സംശയിക്കേണ്ടി ഇരിക്കുന്നു, എന്നിരുന്നാലും ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഒന്നും പുറത്തുവന്നിട്ടില്ല.