പാമ്പാടി ശിവദർശന ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി; 19 ന് സമാപിക്കും

പാമ്പാടി: ശിവദർശന ദേവസ്വം പാമ്പാടി മഹാദേവ ക്ഷേത്രത്തിലെ 110-ാംമത് തിരുവുത്സവത്തിന് കൊടിയേറി 19നു ആറാട്ടോടെ സമാപിക്കും.ക്ഷേത്രചടങ്ങുകൾക്ക് പറവൂർ രാകേഷ് തന്ത്രികൾ , സജി തന്ത്രികൾ, ജഗദീഷ്ശാന്തികൾ തുടങ്ങിയവർ മുഖ്യകാർമ്മികത്വം വഹിക്കും.

Advertisements

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നിയന്ത്രണങ്ങളോടെ ആയിരിക്കും ചടങ്ങുകൾ നടത്തുന്നത് .12നു രാവിലെ 5.30നു ഗണപതിഹോമം ,ഗുരുപൂജ, പുരാണപാരായണം ,വൈകുന്നേരം 3 നു കലവറ നിറയ്ക്കൽ, ഗുരുദേവകീർത്തനാലാപനം ,പണക്കിഴി സമർപ്പണം ,6.30നു വിശേഷാൽ ദീപാരാധന തുടർന്ന് സജി തന്ത്രികളുടെ മുഖ്യ കാർമികത്വത്തിൽ തൃക്കൊടിയേറ്റ് .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കലാമണ്ഡപത്തിൽ 7:00 ന് ഗുരുസ്മാരകം അവതരിപ്പിക്കുന്ന നാട്യശിൽപ്പം, ഗുരുസ്മൃതി ഗ്‌ളോബൽവിഷൻ അവതരിപ്പിക്കുന്ന അറിവിലേക്ക് ഒരുചുവട്. 13നു രാവിലെ 5.30 ന് ഗണപതിഹോമം ,7.30 ന് ഗുരുപൂജ,വൈകുന്നേരം 7ന് പ്രഭാഷണം രാജീവ്കൂരോപ്പട. ,8.00 ന് മിഥുൻ പാമ്പാടി അവതരിപ്പിക്കുന്ന കളർഫുൾമാജിക് ഷോ,14ന് വൈകുന്നേരം 6.00 ന് പ്രഭാഷണം: സജിതന്ത്രികൾ.7.00ന് സംഗീതകച്ചേരി, 8.30 ന് സോപാന സംഗീതം ശരത് വെന്നിമല ,15നു വൈകുന്നേരം 7 ന് നടക്കുന്ന ശ്രീനാരായണതീർത്ഥർസ്വാമിഅനുസ്മരണസമ്മേളനം ശിവഗിരിമഠംതന്ത്രി ശ്രീനാരായണപ്രസാദ് തന്ത്രികൾ ഉദ്ഘാടനം ചെയ്യും.

ദേവസ്വം പ്രസിഡണ്ട് സി കെ തങ്കപ്പൻശാന്തികൾ അദ്ധ്യക്ഷത വഹിക്കും .അനൂപ് കെ എസ്, സഞ്ജയചന്ദ്രൻ, കെ എൻ രാജൻ , കൃഷ്ണബോസ് എന്നിവർ പ്രസംഗിക്കും. തുടർന്ന് എസ് എൻ ഡി പി വനിതാസംഘം പാമ്പാടി അവതരിപ്പിക്കുന്ന വിവിധകലാപരിപാടികൾ.
16 ന് വൈകുന്നേരം 8.00 ന് ട്രാക്ക്മ്യൂസിക്ക് നൈറ്റ് .
17 ന് 10ന് ഉത്സവബലി. വൈകുന്നേരം 7:00 ന് നടക്കുന്ന സ്വീകരണസമ്മേളനവും വിദ്യാഭ്യാസ അവാർഡ് വിതരണവും സഹകരണ രജിസ്‌ട്രേഷൻവകുപ്പ്മന്ത്രി വി .എൻ .വാസവൻ ഉദ്ഘാടനം ചെയ്യും.

സ്‌പൈസസ്‌ബോർഡ്‌ചെയർമാൻ എ .ജി .തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തും.ദേവസ്വം പ്രസിഡന്റ് സി.കെ .തങ്കപ്പൻശാന്തികൾ അധ്യക്ഷത വഹിക്കും , കെ എസ് ശശി ,കെ .എൻ .ഷാജിമോൻ, രതീഷ് ജെ .ബാബു, പി .ഹരികുമാർ, രമണി ശശിധരൻ, എം ആർ സജിത്കുമാർ, എം .എ .പുഷ്പൻ, സോഫി വാസുദേവൻ, ബിന്ദു റജിക്കുട്ടൻ, വി കെ ശ്രീആനന്ദ് തുടങ്ങിയവർ പ്രസംഗിക്കും. 8 ന് നാദസ്വരക്കച്ചേരി.

18ന് വൈകുന്നേരം നാലിന് ശ്രീബലിഎഴുന്നള്ളിപ്പ് ഏഴിന് പ്രഭാഷണം പ്രസാദ് കൂരോപ്പട എട്ടിന് വെറൈറ്റിഡാൻസ്. തുടർന്ന് ഫ്യൂഷൻഷോ, 9.30 നു പള്ളിവേട്ട പുറപ്പാട് , പള്ളിനായാട്ട് ,പള്ളിവിളക്ക് .19നു 8.30നു സമ്പൂർണ നാരായണീയം ,വൈകുന്നേരം 5.30നു ആറാട്ടു ബലി ,ആറാട്ട് പുറപ്പാട് ക്ഷേത്ര സങ്കേതത്തിൽ തിരുആറാട്ടു ,കൊടിയിറക്ക്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.