സ്പോർട്സ് ഡെസ്ക്ക് : വിരാട് കോഹ്ലി 2023 ലോകകപ്പ് വിജയിക്കുമെന്നും ടൂര്‍ണമെന്റിലെ ടോപ് സ്കോറര്‍ ആകണമെന്നും മുൻ ഇന്ത്യൻ താരം വീരേന്ദര്‍ സെവാഗ്. കോഹ്ലി നിരവധി സെഞ്ചുറികള്‍ നേടുമെന്നും ടൂര്‍ണമെന്റിലെ ഏറ്റവും കൂടുതല്‍ റണ്‍സ് സ്കോററായി മാറുമെന്നും പ്രതീക്ഷിക്കുന്നതായി സെവാഗ് പറഞ്ഞു. 2011ല്‍ സച്ചിൻ ടെണ്ടുല്‍ക്കറെ ഇന്ത്യൻ താരങ്ങള്‍ കൊണ്ടു നടന്ന പോലെ കോഹ്ലിയെയും ഗ്രൗണ്ടില്‍ കൊണ്ടുനടക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും മുൻ ക്രിക്കറ്റ് താരം പറഞ്ഞു.
“2019 ലോകകപ്പില്‍ കോഹ്ലി ഒരു സെഞ്ച്വറി പോലും നേടിയില്ല, ഈ വര്‍ഷം അദ്ദേഹം നിരവധി സെഞ്ചുറികള്‍ നേടുകയും ടൂര്‍ണമെന്റിലെ ഏറ്റവും കൂടുതല്‍ റണ്‍സ് സ്കോറര്‍ ആകുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പിന്നെ, അവനെ തോളില്‍ കയറ്റി താരങ്ങള്‍ ഗ്രൗണ്ട് ചുറ്റിക്കറങ്ങണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.” സെവാഗ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“രോഹിതും കോഹ്ലിയും സീനിയര്‍ കളിക്കാര്‍ ലോകകപ്പ് നേടാൻ അര്‍ഹരാണ്. രോഹിത് ശര്‍മ്മ 2011 ലോകകപ്പിലെ ടീമില്‍ എത്തുന്നതിന് വളരെ അടുത്തായിരുന്നു. പിന്നീട് അദ്ദേഹം ഏകദിനത്തിലെ ബാദ്ഷാ ആയി, ഒരു ലോകകപ്പ് ട്രോഫി നേടാൻ അദ്ദേഹം അര്‍ഹനാണ്, അദ്ദേഹം ഒരു മികച്ച കളിക്കാരനാണ്, “സെവാഗ് പറഞ്ഞു.