ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ വനിതാ ജാവലിന്‍ ത്രോയിൽ ചരിത്രത്തിൽ ആദ്യമായി സ്വർണ്ണ മെഡൽ. അന്നു റാണിയാണ് ഈ നേട്ടത്തിനു പിന്നിൽ. ഫൈനലില്‍ 62.92 മീറ്റര്‍ ദൂരത്തേയ്ക്ക് അന്നു ജാവലിൻ എത്തിച്ചു. നാലാം ശ്രമത്തിലാണ് അന്നുവിന്റെ നേട്ടം.
Advertisements
2014 ഏഷ്യൻ ഗെയിംസിലും ഈയിടെ അവസാനിച്ച കോമണ്‍വെല്‍ത്ത് ഗെയിംസിലും അന്നു വെങ്കലനേട്ടം സ്വന്തമാക്കിയിരുന്നു. 1958 ലെ ഏഷ്യൻ ഗെയിംസിൽ എലിസബത്ത് ദാവെന്‍പോര്‍ട്ട് നേടിയ വെള്ളി മെഡലായിരുന്നു മുമ്പത്തെ മികച്ച നേട്ടം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതോടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം 69 ആയി. 26 വെള്ളിയും 28 വെങ്കലവും ഇന്ത്യൻ താരങ്ങൾ ഇതുവരെ നേടി. മെഡൽ പട്ടികയിൽ ഇന്ത്യ 4-ാം സ്ഥാനത്ത് തുടരുകയാണ്.