കൃഷി ഓഫീസറുടെ വേഷത്തിൽ വിനയ് ഫോര്‍ട്ട് ; ചിരി വിരുന്നൊരുക്കാൻ സോമന്റെ കൃതാവ് ഒക്ടോബര്‍ ആറിന് ടീയറ്ററുകളില്‍

മൂവി ഡെസ്ക്ക് : വിനയ് ഫോര്‍ട്ടിനെ നായകനാക്കി രോഹിത് നാരായണന്‍ സംവിധാനം ചെയ്യുന്ന ‘സോമന്റെ കൃതാവ്’ഒക്ടോബര്‍ ആറിന് ടീയറ്ററുകളില്‍ എത്തും.കംപ്ലീറ്റ് കോമഡി എന്റര്‍ടെയ്‌നറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ കുട്ടനാട്ടുകാരനായ കൃഷി ഓഫീസറുടെ വേഷത്തിലാണ് വിനയ് ഫോര്‍ട്ട് എത്തുന്നത്.പ്രത്യേക സ്വാഭാവമുള്ള സോമന്‍ എന്ന യുവാവിന്റെ വിവാഹവും അതിന് അനുബന്ധമായി നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. കക്ഷി അമ്മിണിപ്പിള്ള, ഫേസ്, ഡൈവോഴ്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഫറാ ഷിബിലയാണ് നായിക. 

Advertisements

രോഹിത് നാരായണന്‍ ആണ് സംവിധാനം. തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്‍, മനു ജോസഫ്, ജയന്‍ ചേര്‍ത്തല, നിയാസ് നര്‍മ്മകല, സീമ ജി. നായര്‍ എന്നിവര്‍ക്കൊപ്പം ചിത്രത്തിലെ നാടന്‍ കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ നാട്ടുകാരെ കണ്ടെത്തി അഭിനയ പരിശീലനത്തില്‍ പങ്കെടുപ്പിച്ചവരില്‍ നിന്നും തിരഞ്ഞെടുത്ത പതിനാറിലധികം പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ഓണ്‍ സ്‌റ്റേജ് സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം, മാസ്റ്റര്‍ വര്‍ക്‌സ് സ്റ്റുഡിയോസ്, രാഗം മൂവീസ്സ് രാജു മല്ല്യത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്നു.’ഉണ്ട’, ‘സൂപ്പര്‍ ശരണ്യ’ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഛായാഗ്രാഹണം നിര്‍വഹിച്ച സുജിത്ത് പുരുഷന്‍ ആണ് ഛായാഗ്രാഹണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രഞ്ജിത്ത് കെ. ഹരിദാസ് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നു. സംഗീതം പി.എസ്. ജയഹരി, എഡിറ്റര്‍ ബിജീഷ് ബാലകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷബീര്‍ മലവെട്ടത്ത്, കല അനീഷ് ഗോപാല്‍, മേക്കപ്പ് ജയന്‍ പൂങ്കുളം, വസ്ത്രാലങ്കാരം അനില്‍ ചെമ്ബൂര്‍, സ്റ്റില്‍സ് രാഹുല്‍ എം. സത്യന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ റ്റൈറ്റസ് അലക്‌സാണ്ടര്‍, അസോഷ്യേറ്റ് ഡയറക്ടര്‍ റെനിറ്റ് രാജ്, അസിസ്റ്റന്റ് ഡയറക്ടര്‍ പ്രശോഭ് ബാലന്‍, പ്രദീപ് രാജ്, സുഖില്‍ സാഗ്, അസോസിയേറ്റ് ക്യാമറമാന്‍ ക്ലിന്റോ ആന്റണി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് അനില്‍ നമ്പ്യാര്‍, ബര്‍ണാഡ് തോമസ്,

Hot Topics

Related Articles