ഹാങ്ചോ : രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഏഷ്യൻ ഗെയിംസ് മെഡല്‍ വേട്ടയില്‍ 100 മെഡലുകള്‍ ഉറപ്പിച്ച് ഇന്ത്യ. ഇതിനോടകം 91 മെഡലുകളുള്ള ഇന്ത്യ 9 ഇവൻ്റുകളില്‍ കൂടി മെഡലുറപ്പിച്ചിട്ടുണ്ട്.ഇതോടെ ആകെ മെഡലുകള്‍ 100 ആകും.
2018ല്‍ 70 മെഡലുകള്‍ എന്ന നേട്ടം ഇതിനകം മറികടന്ന ഇന്ത്യ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഏഷ്യൻ ഗെയിംസില്‍ നടത്തുന്നത്. അമ്പെയ്ത്തില്‍ മൂന്ന് മെഡലുകള്‍ കൂടി ഉറപ്പിച്ച ഇന്ത്യ പുരുഷ ക്രിക്കറ്റിലും ഹോക്കിയിലും ഒരോ വീതം മെഡലുകളും ഉറപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതോടൊപ്പം കബഡിയില്‍ രണ്ട് മെഡലുകളും ബാഡ്മിൻ്റണില്‍ രണ്ട് മെഡലുകളും ഇന്ത്യ ഉറപ്പിച്ചിട്ടുണ്ട്. പുരുഷ ക്രിക്കറ്റ് ഫൈനലില്‍ കടന്ന ഇന്ത്യ വെള്ളിയോ സ്വര്‍ണമോ ഉറപ്പിച്ചിരിക്കുകയാണ്. അഫ്ഗാനിസ്താനാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. സെമിയില്‍ ഇന്ത്യ ബംഗ്ലാദേശിനെ വീഴ്ത്തിയപ്പോള്‍ പാകിസ്താനെ അട്ടിമറിച്ചാണ് അഫ്ഗാനിസ്താൻ കലാശപ്പോരിലെത്തിയത്.