നിയമന കോഴ തട്ടിപ്പ്: പിന്നിൽ ‘കോഴിക്കോട്ടെ നാലംഗ സംഘമെന്ന്’ അഖിൽ സജീവിന്‍റെ നിർണായക മൊഴി; സംഘത്തിൽ ‘എ.ഐ.വൈ.എഫ് നേതാവ് ഉപ്പെടെയുള്ള അഡ്വക്കേറ്റുമാർ’

കോഴിക്കോട്: നിയമന കോഴ തട്ടിപ്പ് കേസിനു പിന്നിൽ കോഴിക്കോട്ടെ നാലംഗ സംഘമാണെന്നാണ് അഖിൽ സജീവിന്‍റെ നിർണായക മൊഴി. എ.ഐ.വൈ.എഫ് നേതാവ് ആയിരുന്ന അഡ്വ. ബാസിത്, അഡ്വ. റഹീസ്, അഡ്വ. ലെനിൻ രാജ്, ശ്രീരൂപ് എന്നിവരാണ് തട്ടിപ്പിലെ പ്രധാനികളെന്നാണ് അഖിൽ സജീവ് പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. അഖില്‍ സജീവന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ തട്ടിപ്പ് കേസുകളിൽ ഈ നാല് പേരും പ്രതികളാക്കിയേക്കും.
തിരുവനന്തപുരത്ത് ആൾമാറാട്ടം നടത്തിയതിന് പിന്നിലും കോഴിക്കോട് സംഘം തന്നെയാണെന്നാണ് സൂചന. സംസ്ഥാന വ്യാപകമായി ഈ സംഘം തട്ടിപ്പ് നടത്തി.

Advertisements

പത്തനംതിട്ട പൊലീസ് രജിസ്റ്റർ ചെയ്ത സ്പൈസസ് ബോർഡ് തട്ടിപ്പിൽ ബിജെപി ബന്ധമുണ്ടെന്ന വിവരവും പുറത്ത് വരുകയാണ്. കേസിൽ യുവമോർച്ച നേതാവ് രാജേഷും പ്രതി ചേര്‍ത്തു. സ്പൈസസ് ബോർഡിലെ നിയമനത്തിനായുള്ള പണം യുവമോർച്ച നേതാവ് രാജേഷിൻ്റെ അക്കൗണ്ടിലേക്കാണ് അഖിൽ സജീവ് നൽകിയത് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അഖിൽ സജീവും യുവമോർച്ച നേതാവും ബിസിനസ് പങ്കാളികളാണെന്നും പൊലീസ് കണ്ടെത്തി. അഖിൽ സജീവിനെ പത്തനംതിട്ട എസ്പിയും കൻ്റോൺമെൻ്റ് സിഐയും ചോദ്യം ചെയ്ത് മടങ്ങി. അഖിൽ സജീവിനെ നാളെ കോടതിയിൽ ഹാജരാക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.