മുംബൈ : ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്ക് തിരിച്ചടി.ടെസ്റ്റ് പരമ്പരയിൽ രോഹിത് ശർമ്മ കളിച്ചേക്കില്ല. കാലിലെ പേശികള്‍ക്കേറ്റ പരിക്കിനെ തുടര്‍ന്നാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് രോഹിത് ശര്‍മ പിന്മാറിയത്.
Advertisements
പകരം പ്രിയങ്ക് പാഞ്ചാലിനെ ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്തി. മുംബൈ ബാദ്ര കുര്‍ള കോംപ്ലക്സില്‍ നടത്തിയ പരിശീലനത്തിനിടെയാണ് രോഹിത്തിന് പരിക്കേറ്റത്. ഡിസംബര്‍ 26-നാണ് ഇന്ത്യ – ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ന്യൂസിലാന്റിന് എതിരായ മത്സരത്തിൽ മികച്ച പ്രകടനം രോഹിത് പുറത്തെടുത്തിരുന്നു.