ബറോസ് ക്രിസ്തുമസിനെത്തില്ല ! പകരം നേര് പ്രദർശനത്തിനെത്തുമെന്ന് റിപ്പോർട്ടുകൾ

മൂവി ഡെസ്ക്ക് : ജീത്തു ജോസഫ്-മോഹൻലാല്‍ ചിത്രം ‘നേര്’ ചിത്രീകരണം പൂര്‍ത്തിയായി. കോര്‍ട്ട് റൂം ഡ്രാമ ജോണറില്‍ ഒരുക്കിയ സിനിമ ആഗസ്റ്റിലാണ് ചിത്രീകരണം ആരംഭിച്ചത്.ട്വല്‍ത്ത് മാന്’ ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രമാണ് നേര്. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോഹൻലാല്‍ ഒരു അഭിഭാഷകന്റെ വേഷം അവതരിപ്പിക്കുന്നത്. സുരേഷ് ഗോപിക്കൊപ്പം അഭിനയിച്ച ‘ജനകനി’ലാണ് താരം അവസാനമായി അഭിഭാഷക വേഷം ചെയ്തത്. ‘ഗ്രാൻഡ് മാൻസ്റ്ററി’ന് ശേഷം മോഹൻലാലിനൊപ്പം നായികയായി പ്രിയാമണി എത്തുന്നതും പ്രത്യേകതയാണ്. ജഗദീഷ്, സിദ്ദിഖ്, അനശ്വര രാജൻ, ഗണേഷ് കുമാര്‍ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങള്‍.

Advertisements

‘ദൃശ്യം 2’ ല്‍ അഭിഭാഷകയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ശാന്തി മായാദേവിയാണ് നേരിന് തിരക്കഥയൊരുക്കിയത്. യഥാര്‍ഥ ജീവിതത്തിലും അഭിഭാഷകയായ ശാന്തി, ജീത്തുവിന്‍റെ ആവശ്യപ്രകാരമാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചത്. റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഡിസംബര്‍ 21ന് ക്രിസ്മസ് റിലീസാകും എന്നാണ് വിവരം. ബറോസിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ നീളുന്നതിനാല്‍ റിലീസ് പ്രഖ്യാപിച്ച തീയതിയില്‍ ‘നേര്’ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

Hot Topics

Related Articles