പാളയത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു

പാലക്കാട്: വടക്കഞ്ചേരി പാളയത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു. പാളയം വീട്ടില്‍ ശിവനാണ് വെട്ടേറ്റത്. പരുക്കേറ്റ ശിവനെ തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘടിച്ചെത്തിയ ബി ജെ പി പ്രവര്‍ത്തകരാണ് ശിവനെ വെട്ടിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.

Advertisements

എട്ട് മാസം മുന്‍പ് ഒറ്റപ്പാലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും വെട്ടേറ്റിരുന്നു. കെഎസ്യു മുന്‍ മണ്ഡലം പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ അന്‍ഷിഫിനാണ് വെട്ടേറ്റത്. തെരഞ്ഞെടുപ്പ് അടുത്തുക്കൊണ്ടിരിക്കുന്ന സമയത്ത് രാഷ്ട്രീയ പ്രേരിതമായ ആക്രമണമാണ് ഉണ്ടായിരിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി സരിന്‍ ആരോപിച്ചിരുന്നു.

Hot Topics

Related Articles