മാഡ്രിഡ് : റയല്‍ മാഡ്രിഡിന്റെ ഇംഗ്ലീഷ് മിഡ്ഫീല്‍ഡര്‍ ജൂഡ് ബെല്ലിംഗ്ഹാമിനെ പ്രകീര്‍ത്തിച്ച് സഹതാരം വിനീഷ്യസ്. ഒസാസുനക്കെതിരെ ഇന്നലെ നടന്ന ലാ ലിഗ മത്സരത്തില്‍ ഇരട്ട ഗോളുകളുമായി ഉജ്ജ്വല പ്രകടനമാണ് ബെല്ലിംഗ്ഹാം കാഴ്ചവെച്ചത്. മത്സര ശേഷമാണ് ബ്രസീലിയൻ സൂപ്പര്‍ താരം ജൂഡിനെ പ്രശംസിച്ചത്. വിനിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. “ബെല്ലിംഗ്ഹാം ജനിച്ചത് തന്നെ റയല്‍ മാഡ്രിഡിന് വേണ്ടി കളിക്കാനാണ്. ഞങ്ങള്‍ എല്ലാവരും വളരെ സന്തോഷത്തിലാണ്. ജൂഡിന്റെ കൂടെ വര്‍ഷങ്ങളോളം റയല്‍ മാഡ്രിഡിന് വേണ്ടി കളിക്കാനാകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.” വിനീഷ്യസ് പറഞ്ഞു.
ഹോം ഗ്രൗണ്ടില്‍ നടന്ന പോരാട്ടത്തില്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് റയല്‍ വിജയിച്ചത്. കളിയുടെ എട്ടാം മിനിറ്റില്‍ സ്കോര്‍ ചെയ്ത് ബെല്ലിംഗ്ഹാം, 54 ആം മിനിറ്റില്‍ വീണ്ടും ഗോള്‍ നേടി. ഒസാസുനയെ തോല്‍പ്പിച്ച റയല്‍ മാഡ്രിഡ് ലാ ലിഗയില്‍ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റയലിനായുള്ള ആദ്യ സീസണില്‍ തന്നെ തകര്‍പ്പൻ ഫോമില്‍ കളിക്കുന്ന ഇംഗ്ലീഷ് മിഡ്ഫീല്‍ഡര്‍ ഇതുവരെയുള്ള 10 മത്സരങ്ങളില്‍ നിന്ന് 10 ഗോളുകളാണ് അടിച്ചത്. ഇത് കൂടാതെ മൂന്ന് അസിസ്റ്റുകളും ജൂഡ് ബെല്ലിംഗ്ഹാമിന്റെ പേരിലുണ്ട്.
ആദ്യ 10 മത്സരങ്ങളിലെ ഗോള്‍ കോണ്ട്രിബ്യൂഷന്റെ കാര്യത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ റെക്കോര്‍ഡ് തകര്‍ക്കാനും ജൂഡിന് സാധിച്ചിരുന്നു. റയല്‍ മാഡ്രിഡിനായുള്ള ആദ്യ 10 മത്സരങ്ങളില്‍ നിന്ന് റൊണാള്‍ഡോയുടെ ഗോള്‍ കോണ്ട്രിബ്യൂഷൻ 11 ഗോളുകളായിരുന്നു. ബെല്ലിംഗ്ഹാമിന്റെ ഗോള്‍ കോണ്ട്രിബ്യൂഷൻ 13 ആണ്.
അറ്റാക്കിംഗ് മിഡ്ഫീല്ഡറുടെ റോളില്‍ ഇറങ്ങിയാണ് 20കാരനായ താരം ഇത്രയും ഗോളുകള്‍ അടിച്ചത്. ലാ ലിഗയില്‍ നിലവിലെ ടോപ്പ് ഗോള്‍ സ്കോററും ബെല്ലിംഗ്ഹാം തന്നെയാണ്. 8 ലാ ലിഗ മത്സരങ്ങളില്‍ നിന്ന് 8 ഗോളുകളാണ് താരം സ്വന്തമാക്കിയത്. ഇതിന് പുറമെ ചാമ്ബ്യൻസ് ലീഗിലെ രണ്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളുകളും ജൂഡ് ബെല്ലിംഗ്ഹാം സ്കോര്‍ ചെയ്തിട്ടുണ്ട്.