മൂവി ഡെസ്ക്ക് : മലയാളത്തിലെ യുവനിര സംവിധായകരില്‍ തനതായ ശൈലി കൊണ്ട് ശ്രദ്ധ നേടിയ ആളാണ് ടിനു പാപ്പച്ചന്‍. സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, അജഗജാന്തരം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ടിനു സംവിധാനം ചെയ്ത ചിത്രം ഇപ്പോള്‍ തിയറ്ററുകളിലുണ്ട്.കുഞ്ചാക്കോ ബോബന്‍ നായകനായ ചാവേര്‍ ആണ് ആ ചിത്രം. എന്നാല്‍ തന്‍റെ ആദ്യ രണ്ട് ചിത്രങ്ങളില്‍ നിന്നും വേറിട്ട ശൈലിയിലാണ് ടിനു ചാവേര്‍ ഒരുക്കിയിരിക്കുന്നത്.
അതിനാല്‍ അദ്ദേഹത്തിന്‍റെ ആരാധകര്‍ക്ക് തന്നെ ഇതൊരു അപ്രതീക്ഷിത അനുഭവമായിരുന്നു. ഒരു മുഴുനീള ആക്ഷന്‍ പടം പ്രതീക്ഷിച്ചെത്തിയവര്‍ തെല്ല് നിരാശയും പ്രകടിപ്പിച്ചിരുന്നു. അതേസമയം ചിത്രം ഇഷ്ടപ്പെടുന്നവരും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങളുമായി എത്തുന്നുണ്ട്. ഇപ്പോഴിതാ ടിനുവിന്‍റെ ചിത്രത്തെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്‍റെ ഗുരു കൂടിയായ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സോഷ്യല്‍ മീഡിയയിലൂടെയാണ് ലിജോയുടെ കുറിപ്പ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലിജോയുടെ കുറിപ്പ്
നിരപരാധിയുടെ ജീവനെടുത്ത ശേഷം ജീപ്പിനകത്തോടി കയറിയ സംഘത്തില്‍ നമ്മളുമുണ്ട്. അതിവേഗത്തില്‍ പായുന്ന ഒരു മോട്ടോര്‍ വാഹനത്തിനകത്തിരുന്ന് ബോംബ് സ്ഫോടനത്തിന്റെ മുഴക്കവും ഇരുട്ടും ചതിയും മരണവീടിന്റെ അലറിക്കരച്ചിലും ആള്‍ക്കൂട്ടത്തിന്റെ ഇരമ്പവും കടന്ന് മൂടല്‍ മഞ്ഞിലെ ചുവപ്പിനകത്തെ കട്ടച്ചോരയില്‍ വെടിയേറ്റ് വീണവരുടെ ജഡങ്ങള്‍ക്കിടയിലെ ഇരയും വേട്ടക്കാരനും നമ്മുടെ മുന്നില്‍ കെട്ടുപിണഞ്ഞു കിടന്നു.
കാവ്യ ഫിലിം കമ്പനി, അരുണ്‍ നാരായണ്‍ പ്രൊഡക്ഷൻസ് എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി, അരുണ്‍ നാരായണ്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തില്‍ ചാക്കോച്ചനൊപ്പം മനോജ് കെ യു, അര്‍ജുന്‍ അശോകന്‍, സംഗീത, സജിൻ ഗോപു, അനുരൂപ് എന്നിങ്ങനെ നിരവധി താരങ്ങള്‍ മികവാര്‍ന്ന പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. കണ്ണൂരിൻ്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണവും എഡിറ്റിംഗും പശ്ചാത്തല സംഗീതവും ഗാനങ്ങളും ചാവേറിനെ ഏറെ മനോഹരമാക്കുന്നുണ്ട്.