ഫഹദ് ഫാസിലിന്റെ നായികയായി കല്യാണി ; ഓടും കുതിര ചാടും കുതിര നവംബറിൽ

മൂവി ഡെസ്ക്ക് : ഫഹദ് ഫാസില്‍ നായകനായി അല്‍ത്താഫ് സലിം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഓടും കുതിര ചാടും കുതിര എന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശൻ നായിക.ഇതാദ്യമായാണ് കല്യാണി പ്രിയദര്‍ശൻ ഫഹദിന്റെ നായികയാവുന്നത്. നവംബറില്‍ ചിത്രീകരണം ആരംഭിക്കും. നിവിൻ പോളി, ഐശ്വര്യലക്ഷ്‌മി ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം ആഷിഖ് ഉസ്മാൻ പ്രൊഡക്‌ഷൻസിന്റെ ബാനറില്‍ ആഷിഖ് ഉസ്‌മാൻ ആണ് നിര്‍മ്മാണം. നടൻ എന്ന വിലാസത്തിലും അല്‍ത്താഫ് തിളങ്ങുകയാണ്. ആനന്ദ് സി. ചന്ദ്രൻ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ജസ്‌റ്റിൻ വര്‍ഗീസാണ് സംഗീത സംവിധാനം. അല്‍ത്താഫിന്റെ ആദ്യ ചിത്രത്തിലൂടെയാണ് ജസ്റ്റിൻ സ്വതന്ത്ര സംഗീത സംവിധായകനായി അരങ്ങേറ്രം നടത്തിയത്.

Advertisements

Hot Topics

Related Articles