കൂരോപ്പട : നിയോജക മണ്ഡലത്തിലെ ആരോഗ്യ മേഖലക്ക് മുൻഗണന നൽകുമെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ പ്രസ്താവിച്ചു. ഹോമിയോപ്പതി വകുപ്പിന്റെ സുവർണ്ണജൂബിലി ആഘോഷങ്ങളുടെ കൂരോപ്പട പഞ്ചായത്ത് തല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ. പഞ്ചായത്ത് പ്രസിഡന്റ് ഷീലാ ചെറിയാൻ അധ്യക്ഷത വഹിച്ചു. ഹോമിയോപ്പതി ഡി.എം.ഒ ഡോ. മിനി, സ്ഥിരം സമിതി അധ്യക്ഷമാരായ സന്ധ്യാ സുരേഷ്, ഷീലാ മാത്യൂ, രാജമ്മ ആഡ്രൂസ്, പഞ്ചായത്ത് അംഗങ്ങളായ അനിൽ കൂരോപ്പട, കുഞ്ഞൂഞ്ഞമ്മ കുര്യൻ, ദീപ്തി ദിലീപ്, മഞ്ജു കൃഷ്ണകുമാർ, അമ്പിളി മാത്യൂ, ബാബു വട്ടുകുന്നേൽ, ആശാ ബിനു, റ്റി.ജി മോഹനൻ, സന്ധ്യാ ജി നായർ , ഡോ. ചാമിനി ചന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി സുനിമോൾ തുടങ്ങിയവർ പ്രസംഗിച്ചു. മെഡിക്കൽ ക്യാമ്പിലും നിരവധി പേർ പങ്കെടുത്തു.