“കോടികൾ കിലുക്കി കണ്ണൂർ സ്‌ക്വാഡ്” : ചിത്രത്തിന്റെ “മുടക്കു മുതൽ ” വെളിപ്പെടുത്തി സഹ രചയിതാവ് റോണി ഡേവിഡ് രാജ്

മമ്മൂട്ടി കമ്പനിയുടെ നിർമ്മാണത്തിൽ മമ്മൂട്ടി നായകനായി എത്തിയ കണ്ണൂർ സ്ക്വാഡ് ബോക്സ് ഓഫീസിൽ ഹിറ്റ് യാത്ര തുടരുകയാണ്. ഇന്നലെ എത്തിയ കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 64 കോടിയോളം രൂപയാണ് ചിത്രം നേടിയത്. സെപ്റ്റംബര്‍ 28 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്.
മികച്ച ഇനിഷ്യല്‍ നേടുന്നതില്‍ വിജയിച്ച ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ 10 വിജയങ്ങളുടെ ലിസ്റ്റിലും ഇടംപിടിച്ചിട്ടുണ്ട്. 

Advertisements

എന്നാല്‍ ഈ സിനിമയുടെ ആകെ മുടക്കുമുതല്‍ എത്രയാണെന്ന് വെളിപ്പെടുത്തുകയാണ് സിനിമയുടെ സഹ രചയിതാവും നടനുമായ റോണി ഡേവിഡ് രാജ്. ജിഞ്ചര്‍ മീഡിയ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന് നല്‍കിയ അഭിമുഖത്തിലാണ് റോണി കണ്ണൂര്‍ സ്ക്വാഡിന്‍റെ ബജറ്റിനെക്കുറിച്ച്‌ പറയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“ഒറ്റ പേസില്‍ ആണ് സിനിമ ഷൂട്ട് ചെയ്തത്. ഷെഡ്യൂള്‍ ബ്രേക്ക് ഒന്നും ഉണ്ടായിരുന്നില്ല. ഒറ്റയടിക്ക് 94 ദിവസം ഷൂട്ട് ചെയ്തതാണ്. ഡിസംബര്‍ 27 മുതല്‍ ഏപ്രില്‍ നാലോ ആറോ. ഇതിനിടയ്ക്ക് യാത്ര ചെയ്യാനെടുത്ത ദിവസങ്ങള്‍ മാത്രമാണ് ചിത്രീകരണം ഇല്ലാതിരുന്നത്. അല്ലാതെ ഇടവേള ഇല്ല. സാറും അതിനൊപ്പം നില്‍ക്കുകയാണ്. പാലായില്‍ തുടങ്ങി, എറണാകുളം വന്നു. മലയാറ്റൂര്‍, ആതിരപ്പിള്ളി, പൂനെ, ബോംബെ, വയനാട്.. സാറിന്‍റെ ഭാഗങ്ങള്‍ തീര്‍ത്തു. സാറിനെ വിട്ടു. വീണ്ടും തിരിച്ച്‌ കണ്ണൂര്‍ പോയി. കാസര്‍ഗോഡ് പോയി. വീണ്ടും വയനാട് പാച്ച്‌ വര്‍ക്ക് ഉണ്ടായിരുന്നു. അത് തീര്‍ത്തു. എത്ര സ്ഥലമായി? ഭയങ്കര ബജറ്റ് വന്ന സിനിമയാണ്. എല്ലാം ചേര്‍ത്ത് 30- 32 കോടിക്ക് മുകളില്‍ വന്ന സിനിമയാണ്”, റോണി ഡേവിഡ് രാജ് പറയുന്നു.

Hot Topics

Related Articles