മുവി ഡെസ്ക്ക് : സമീപകാലത്ത് മലയാളത്തില്‍ വലിയ ചര്‍ച്ചയായ ചിത്രമായിരുന്നു ആര്‍ഡിഎക്സ്. ആര്‍ഡിഎക്സിന്റെ പ്രധാന പ്രത്യേകത ആക്ഷൻ രംഗങ്ങളായിരുന്നു എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്.സ്റ്റണ്ട് കൊറിയോഗ്രാഫേഴ്സായ അൻപറിവാണ് ആര്‍ഡിഎക്സ് സിനിമയെ ആകര്‍ഷകമാക്കിയത്. ആക്ഷൻ കൊറിയോഗ്രാഫിയില്‍ മിന്നിത്തിളങ്ങുന്ന ഇരട്ട സഹോദരൻമാരായ അൻപറിവ് ഇനി മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രത്തില്‍ ഭാഗമാകുന്നു എന്നാണ് റിപ്പോര്‍ട്ട്.
മമ്മൂട്ടി വീണ്ടും അച്ചായൻ വേഷത്തിലെത്തുന്ന ചിത്രത്തിനു വേണ്ടിയാണ് അൻപറിവ് എത്തുന്നത്. ചിത്രത്തില്‍ വമ്ബൻ ആക്ഷൻ രംഗങ്ങള്‍ തന്നെ ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ആക്ഷൻ കോമഡിയായി ഒരുക്കുന്ന ചിത്രത്തിന്റെ സംവിധാനം മോഹൻലാലിന്റെ പുലിമുരുകനിലൂടെ പ്രേക്ഷകരുടെ ആവേശമായി മാറിയ വൈശാഖാണ്. മിഥുൻ മാനുവേല്‍ തോമസാണ് തിരക്കഥ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അൻപുമണി, അറിവുമണി എന്നീ ഇരട്ട സഹോദരൻമാരാണ് അൻപറിവ് എന്ന പേരില്‍ അറിയപ്പെടുന്നത്. കെജിഎഫ്: ചാപ്റ്റര്‍ ഒന്നിലൂടെ ദേശീയ അവാര്‍ഡും അൻപറിവ് നേടിയിരുന്നു. ഇടിപ്പടമായി എത്തി ആര്‍ഡിഎക്സിന്റെ ആക്ഷൻ രംഗങ്ങളും കൊറിയോഗ്രാഫി ചെയ്തത് അൻപറിവായിരുന്നു. കെജിഎഫ്: ചാപ്റ്റര്‍ 2, വിക്രം സിനിമകളുടെ സ്റ്റണ്ട് കൊറിയോഗ്രാഫറായ അൻപറിവാണ് റിലീസ് ചെയ്യാനുള്ള സലാര്‍, ലിയോ, അയലാൻ, കല്‍ക്കി 2898 എഡി എന്നിവയുടെയും ആക്ഷൻ ഡയറക്ടര്‍മാര്‍.