ജമ്മു കശ്മീരിലെ അതിര്‍ത്തി കാവലിനിടെ ടെന്റിന് തീപിടിച്ചു; ഇടുക്കി ഇരട്ടയാര്‍ സ്വദേശിയായ സൈനികന് ദാരുണാന്ത്യം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഉണ്ടായ അപകടത്തില്‍ മലയാളി സൈനികന്‍ മരിച്ചു. ഇടുക്കി ഇരട്ടയാര്‍ സ്വദേശി അനീഷ് ജോസഫാണ് മരിച്ചത്. ബിഎസ്എഫ് ജവാനായിരുന്നു അനീഷ്.കശ്മീര്‍ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുകയായിരുന്ന അനീഷിന്റെ ടെന്റിന് തീപിടിച്ചായിരുന്നു അപകടം. തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. തണുപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ കത്തിച്ചുവെച്ച തീ ടെന്റിലേക്ക് പടര്‍ന്നതാകാം അപകട കാരണമെന്നാണ് കരുതുന്നത്.

Advertisements

Hot Topics

Related Articles