സ്പോർട്സ് ഡെസ്ക്ക് : ശ്രീലങ്കയെ തകര്‍ത്തപോലെ അടുത്ത മത്സരത്തില്‍ ഇന്ത്യയെയും തകര്‍ക്കുമെന്ന് വെല്ലുവിളിച്ച് പാകിസ്താൻ വിക്കറ്റ് കീപ്പര്‍- ബാറ്റര്‍ മുഹമ്മദ് റിസ്വാൻ.രണ്ടാം വിജയത്തില്‍ ടീമിന്റെ ഒത്തിണക്കമാണ് ശ്രീലങ്കക്കെതിരെയുള്ള ജയത്തിന് പിന്നിലെന്നും ലോകകപ്പില്‍ ഉടനീളം ഈ പ്രകടനം പുറത്തെടുത്ത് വിശ്വകിരീടത്തില്‍ പാക് നിര മുത്തമിടുമെന്നും താരം പറയുന്നു.
പാകിസ്താന്റെ അടുത്ത മത്സരം ഇന്ത്യക്കെതിരെയാണ്. ശ്രീലങ്കക്കെതിരെയുളള ജയം ഇന്ത്യക്കെതിരെ ജയിക്കാനുളള ആത്മവിശ്വാസമാണ് നല്‍കുന്നത്. മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യക്കെതിരെ ജയം നേടും.- റിസ്വാൻ കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശ്രീലങ്കക്കെതിരെ റിസ്വാൻ കാഴ്ച വെച്ചത് നല്ല പ്രകടനമാണ്. ബാറ്റിംഗിനിടെ പലപ്പോഴും റിസ്വാൻ പേശിവലിവ് മൂലം ബുദ്ധിമുട്ടുന്നത് കാണാമായിരുന്നു. വേദനകൊണ്ട് താരം ഗ്രൗണ്ടില്‍ വീണ് പുളയുന്നതും കാണാനായി. പരിക്കേറ്റ് പുളഞ്ഞിട്ടും എങ്ങനെ താരം സിംഗിളും ഡബിളുമെല്ലാം ഓടിയെടുത്തു എന്നത് പരിക്കില്‍ സംശയം ജനിപ്പിച്ചിരുന്നു. മത്സരത്തിന് ശേഷം താരം നടത്തിയ പ്രതികരണവും സംശയത്തിന് ആക്കം കൂട്ടുന്നതായിരുന്നു