റാഹേല്‍ മകൻ കോര ! നാളെ പ്രദർശനത്തിനെത്തും

മൂവി ഡെസ്ക്ക് : ബൈനി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘റാഹേല്‍ മകൻ കോര’, ആൻസൻ പോളും, അമ്മ വേഷങ്ങളിലെത്തി പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായ സ്മിനു സിജോയും ആണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.സിനിമ നാളെ പ്രദര്‍ശനത്തിന് എത്തും . ഇപ്പോള്‍ സിനിമയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

Advertisements

നാട്ടിൻപുറത്തുള്ള ഒരു കുടുംബത്തിലെ അമ്മയുടേയും മകന്‍റേയും അയാളുടെ പ്രണയിനിയുടേയും സംഭവബഹുലമായ ജീവിതകഥ ചിത്രം പറയുന്നത്.എസ്.കെ.ജി ഫിലിംസിന്‍റെ ബാനറില്‍ ഷാജി കെ ജോര്‍ജ്ജാണ് നിര്‍മ്മാണം. അല്‍ത്താഫ് സലീം, മനു പിള്ള, മെറിൻ ഫിലിപ്പ്, വിജയകുമാര്‍ തുടങ്ങി നിരവധി താരങ്ങള്‍ ഒന്നിക്കുന്നു ഛായാഗ്രഹണം ഷിജി ജയദേവൻ, എഡിറ്റര്‍ അബൂതാഹിര്‍, സംഗീത സംവിധാനം കൈലാസ്, ഗാനരചന ഹരിനാരായണൻ, മനു മഞ്ജിത്ത്, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ദിലീപ് ചാമക്കാല

Hot Topics

Related Articles