‘സിബിഐ ഡ​യ​റി​ക്കു​റി​പ്പി’ന് “ആറാം ഭാഗം” വരുന്നു : ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ : സംവിധായകൻ കെ.മധു

മമ്മൂട്ടി നായകനായി എത്തിയ സിബിഐ ത്രില്ലർ സീരീസിനു കാലം എത്ര കഴിഞ്ഞാലും ആരാധകർക്ക് ഒരു കുറവുമില്ല. സിബിഐയുടെ ഏറ്റവും ഒടുവിലായി ഇറങ്ങിയ ബ്രെയിൻ സീരിയസിനു ശേഷം ‘സിബിഐ ഡ​യ​റി​ക്കു​റി​പ്പി’ന് ആറാം ഭാഗമുണ്ടെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ കെ മധു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും സംവിധായകൻ പറഞ്ഞു. മസ്ക്കറ്റിൽ വെച്ചു നടന്ന ഹ​രി​പ്പാ​ട് കൂ​ട്ടാ​യ്മ​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​യിലായിൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Advertisements

സിനിമയുടെ മറ്റ് വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തിയിട്ടില്ല. ‘സിബിഐ 5 ദ ബ്രെയ്ൻ’ ആയിരുന്നു ഈ സീരീസിലെ അവസാന ചിത്രം. എസ് എൻ സ്വാമി ഒരുക്കിയ തിരക്കഥയിൽ സ്വർ​ഗചിത്ര അപ്പച്ചനാണ് ചിത്രം നിർമ്മിച്ചത്. മലയാള സിനിമയിൽ നിരവധി ബ്ലോക്ക് ബസ്റ്റർ ഹിറ്റുകൾ സമ്മാനിച്ച സ്വർഗ്ഗചിത്രയുടെ വർഷങ്ങൾക്ക് ശേഷമുള്ള ശക്തമായ തിരിച്ചുവരവായിരുന്നു സിബിഐയുടെ അഞ്ചാം ഭാഗം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

1988-ൽ ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’ എന്ന പേരിലായിരുന്നു ആദ്യ വരവ്. ചിത്രം ബോക്‌സോഫോസിൽ തരംഗമായതോടെ 1989-ൽ ‘ജാഗ്രത’ എന്ന പേരിൽ രണ്ടാംവട്ടവും സേതുരാമയ്യരെത്തി. പ്രതീക്ഷ തെറ്റിക്കാതെ ജാഗ്രതയും ബോക്‌സോഫീസ് ഹിറ്റായി മാറി. പിന്നീട് 2004-ലാണ് ‘സേതുരാമയ്യർ സിബിഐ’ എത്തുകയും 2005-ൽ ‘നേരറിയാൻ സിബിഐ’ റിലീസും ചെയ്തു. നാലുഭാഗങ്ങളും പ്രദർശനവിജയം നേടിയ മലയാളത്തിലെ തന്നെ അപൂർവചിത്രമെന്ന റെക്കോഡും സേതുരാമയ്യർക്ക് സ്വന്തമാണ്.

Hot Topics

Related Articles