റിയയായി ‘നിത്യ മേനോനും’, ബിനോയിയായി ‘ഷറഫുദീനും’ ഇനി സ്വീകരണ മുറിയിലേക്ക് :ഹോട്ട്‌സ്റ്റാറിന്റെ രണ്ടാമത്തെ ഒറിജിനൽ മലയാളം സീരിസ് ‘മാസ്റ്റർപീസ്’ ഒടിടിയിലേക്ക്…

ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറിന്റെ രണ്ടാമത്തെ ഒറിജിനൽ മലയാളം സീരിസായ, ‘മാസ്റ്റർപീസ്’ ഒക്ടോബർ 25 മുതൽ സംരക്ഷണം ചെയ്തു തുടങ്ങും. നിത്യ മേനോനും ഷറഫുദീനുമാണ് ഈ വെബ് സീരിസിലെ കേന്ദ്രകഥാപാത്രങ്ങൾ. ന്യൂ ജെൻ ദമ്പതികൾക്കിടയിലെ കുടുംബകലഹങ്ങൾ രസകരമായി അവതരിപ്പിക്കുകയാണ് ഈ വെബ് സീരിസിൽ.

Advertisements

ശ്രീജിത്ത് എൻ ആണ് ഈ വെബ് സീരിസിന്റെ സംവിധായകൻ. രഞ്ജി പണിക്കർ, മാലാ പാർവതി, അശോകൻ, ശാന്തി കൃഷ്ണ എന്നിവരും ഈ പരമ്പരയിലുണ്ട്. എല്ലാപ്രായത്തിലുള്ള പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്ന തരത്തിലാണ് മാസ്റ്റർപീസ് ഒരുക്കിയിരിക്കുന്നത് എന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സെൻട്രൽ അഡ്വർടൈസിംഗിന്റെ ബാനറിന് കീഴിൽ മാത്യു ജോർജാണ് മാസ്റ്റർപീസ് നിർമ്മിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാഠി, ഹിന്ദി, ബംഗാളി എന്നീ ഏഴ് വ്യത്യസ്‌ത ഭാഷകളിൽ ഈ സീരീസ് ലഭ്യമാകും.

Hot Topics

Related Articles