നാളികേര കർഷകരെ പ്രതിസന്ധിയിൽ നിന്നും സംരക്ഷിക്കണം: അഡ്വ.തോമസ് ഉണ്ണിയാടൻ

നാളികേരകർഷകരെ പ്രതിസന്ധിയിൽ നിന്നും സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കേരളാ കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാനും മുൻ സർക്കാർ ചീഫ് വിപ്പുമായ അഡ്വ.തോമസ് ഉണ്ണിയാടൻ ആവിശ്യപ്പെട്ടു.കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കുന്ന നാണ്യവിളയാണ് നാളികേരമെന്നും കേരളത്തിൻ്റെ കൃഷി ഭൂമിയുടെ നാല്പത് ശതമാനത്തോളം വരുന്നതെങ്ങുകൃഷി പ്രോൽസാഹിപ്പിക്കാൻ നടപടി വേണമെന്നും തോമസ് ഉണ്ണിയാടൻ ചൂണ്ടിക്കാട്ടി.
കേരകർഷക സൗഹൃദ സംഗമത്തിൻ്റെ ആലപ്പുഴ ജില്ലാ തല ഉദ്ഘാടനം വെളിയനാട്ട് കേരളാ കോൺഗ്രസ് ജില്ല പ്രസിഡന്റ് അഡ്വ ജേക്കബ് എബ്രഹാമിന്റ് വസതിയിൽ തെങ്ങിൻ തൈ നട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി ഉന്നതാധികാര സമതി അംഗവും ഐ.ടി സെൽ സംസ്ഥാന പ്രസിഡൻ്റുമായ അപു ജോൺ ജോസഫ് മുഖ്യ പ്രഭാഷണവും തെങ്ങിൻ തൈ വിതരണത്തിൻ്റെ ഉദ്ഘാടനവും നടത്തി. പ്രശസ്ത നാടക- സിനിമ നടൻ വെളിയനാട് പ്രമോദ് കേര കർഷകരെയും കർഷക തൊഴിലാളികളെയും ആദരിച്ചു.
ജില്ല പ്രസിഡൻ്റ് ജേക്കബ് ഏബ്രഹാം അധ്യക്ഷത വഹിച്ചു. കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ, റോയി ഊരാംവേലി , ജോസ് കോയിപ്പള്ളി, സാബു തോട്ടുങ്കൽ, ജോസ് കാവനാടൻ, ബിജു ചെറുകാട്, ജയിസ് വെട്ടിയാർ, ബാബു പാറക്കാടൻ , സി.റ്റി. തോമസ്, സജി പത്തിൽ, ബേബിച്ചൻ നന്നാട്ടുമാലിൽ , സിബിച്ചൻ കണ്ണോട്ടു തറ, സിജാർ കായംകുളം എന്നിവർ പ്രസംഗിച്ചു. പ്രമുഖ നേതാക്കളും നിരവധി കർഷകരും ചടങ്ങിൽ പങ്കെടുത്തു
ഉദ്ഘാടന ചടങ്ങിനുശേഷം കുട്ടനാട്ടിലെ തലവടി പനയന്നാർ ദേവി ക്ഷേത്രം , കേരളാ കോൺഗ്രസ് സ്ഥാപക നേതാവും കർഷക നേതാവുമായിരുന്ന ഇ ജോൺ ജേക്കബിന്റെ ഇലഞ്ഞിക്കൽ തറവാട്, ഹരിത തീർത്ഥാടകനായിരുന്ന അന്തരിച്ച എടത്വയിലെ ആന്റപ്പൻ അമ്പിയാത്തിന്റ് സൃമതി മണ്ഡപം, തകഴി, ‘ ചമ്പക്കുളം , മുട്ടാർ എന്നീ സ്ഥലങ്ങളിലും കേര കർഷക സൗഹൃദ സംഗമം നടത്തുകയും എല്ലായിടത്തും തെങ്ങിൻ തൈ നടുകയും കേര കർഷകരെ ആദരിക്കുകയും ചെയ്തു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.