കൂരോപ്പടയിലെ കേരളോത്സവം നാളെ ; ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും

കൂരോപ്പട: കൂരോപ്പട ഗ്രാമപഞ്ചായത്ത് കേരളോത്സവം ഒക്ടോബർ 14, 15 തീയതികളിൽ
നടക്കും. നാളെ രാവിലെ 9.30 ന് ളാക്കാട്ടൂർ എം.ജി.എം ഹയർ സെക്കണ്ടറി സ്കൂളിൽ ചേരുന്ന സമ്മേളനത്തിൽ ചാണ്ടി ഉമ്മൻ എം.എൽ.എ കേരളോത്സവം ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡൻറ് ഷീലാ ചെറിയാൻ അധ്യക്ഷത വഹിക്കും. ത്രിതല പഞ്ചായത്ത് അംഗങ്ങൾ ആശംസകൾ അർപ്പിക്കും.
നാളെ ക്രിക്കറ്റ്, അത്ലറ്റിക്സ്‌ തുടങ്ങിയവ ളാക്കാട്ടൂർ എം.ജി.എം എൻ.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിലും ഫുട്ബോൾ മത്സരങ്ങൾ ചോകോംപറമ്പ് ഗെയിം ടൗൺ ഫുട്ബോൾ ടർഫിലും, ഷട്ടിൽ മത്സരങ്ങൾ കൂരോപ്പടയിലെ ഷട്ടിൽ കോർട്ടിലും നടക്കും.
ഷട്ടിൽ ഒഴികെയുള്ള മത്സരങ്ങളിൽ പങ്കെടുക്കുന്നവർ നാളെ രാവിലെ 8 ന് ഗ്രൗണ്ടുകളിൽ റിപ്പോർട്ട് ചെയ്യണം.
കലാമത്സരങ്ങൾ ഞായറാഴ്ച പഞ്ചായത്ത് ഹാളിൽ നടക്കും.

Advertisements

Hot Topics

Related Articles