ഈ വാരത്തിൽ ഒടിടിയിൽ റിലീസ് ചെയ്തത് 12 ചിത്രങ്ങൾ ; പ്രധാന ഒടിടി റിലീസുകൾ അറിയാം

ന്യൂസ് ഡെസ്ക് : തിയറ്ററുകളിലെ പുതിയ റിലീസുകള്‍ക്കൊപ്പം സിനിമാപ്രേമികള്‍ കൗതുകപൂര്‍വ്വം കാത്തിരിക്കുന്ന ഒന്നാണ് പ്രതിവാരം ഒടിടിയില്‍ എത്തുന്ന ചിത്രങ്ങള്‍.തിയറ്റര്‍ എക്സ്പീരിയന്‍സ് നല്‍കുന്ന ചിത്രങ്ങള്‍ക്ക് മാത്രം തിയറ്ററില്‍ ടിക്കറ്റ് എടുക്കുകയും അല്ലാത്തവയുടെ ഒടിടി റിലീസിനായി കാത്തിരിക്കുകയും ചെയ്യുക എന്നതാണ് പ്രേക്ഷകരുടെ ഇപ്പോഴത്തെ പൊതുരീതി. മലയാളത്തില്‍ നിന്ന് കാസര്‍ഗോള്‍ഡ്, കേരളത്തിലും വലിയ വിജയം നേടിയ തമിഴ് ചിത്രം മാര്‍ക്ക് ആന്‍റണി എന്നിവ ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചുകഴിഞ്ഞു. എന്നാല്‍ ഇവ മാത്രമല്ല ഈ വാരത്തിലെ ഒടിടി റിലീസുകള്‍. വിവിധ ഭാഷകളില്‍ നിന്നായി പ്രമുഖ പ്ലാറ്റ്ഫോമുകളില്‍ ഈ വാരം പത്തിലേറെ ചിത്രങ്ങള്‍ സ്ട്രീമിംഗ് ആരംഭിച്ചുകഴിഞ്ഞു. അവ ഏതൊക്കെയെന്ന് നോക്കാം.

Advertisements

ഈ വാരത്തിലെ പ്രധാന ഒടിടി റിലീസുകള്‍


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാര്‍ക്ക് ആന്‍റണി (തമിഴ്), ആമസോണ്‍ പ്രൈം വീഡിയോ, ഒക്ടോബര്‍ 13

കാസര്‍ഗോള്‍ഡ് (മലയാളം), നെറ്റ്ഫ്ലിക്സ്, ഒക്ടോബര്‍ 13

ദി ബെറിയല്‍ (ഇംഗ്ലീഷ്), ആമസോണ്‍ പ്രൈം വീഡിയോ, ഒക്ടോബര്‍ 13

മിഷന്‍ ഇംപോസിബിള്‍- ഡെഡ് റെക്കണിംഗ് പാര്‍ട്ട് 1 (ഇംഗ്ലീഷ്)- ആമസോണ്‍ പ്രൈം വീഡിയോ (റെന്‍റ്‍), ഒക്ടോബര്‍ 11

പ്രേമ വിമാനം (തെലുങ്ക്), സീ 5, ഒക്ടോബര്‍ 13 (ഡയറക്റ്റ് ഒടിടി റിലീസ്)

ഫാന്‍റം (കൊറിയന്‍), സോണി ലിവ്, ഒക്ടോബര്‍ 12

ദി കോണ്‍ഫറന്‍സ് (സ്വീഡിഷ്)- നെറ്റ്ഫ്ലിക്സ്, ഒക്ടോബര്‍ 13

മട്ടി കഥ (തെലുങ്ക്), അഹ വീഡിയോ, ഒക്ടോബര്‍ 13

അവയര്‍നെസ് (സ്പാനിഷ്)- ആമസോണ്‍ പ്രൈം വീഡിയോ, ഒക്ടോബര്‍ 11

ഇന്‍ മൈ മദേഴ്സ് സ്കിന്‍ (ഫിലിപ്പിനോ), ആമസോണ്‍ പ്രൈം വീഡിയോ, ഒക്ടോബര്‍ 12

ജുറാസിക് വേള്‍ഡ് ഡൊമിനിയന്‍ (ഇംഗ്ലീഷ്), നെറ്റ്ഫ്ലിക്സ്, ഒക്ടോബര്‍ 10

ജെമിനി മാന്‍ (ഇംഗ്ലീഷ്), നെറ്റ്ഫ്ലിക്സ്, ഒക്ടോബര്‍ 11

Hot Topics

Related Articles