അയൽക്കാരെ അടിച്ചോടിച്ച് ഇന്ത്യൻ വിജയം ! അഭിമാനക്കളിയിൽ ഇന്ത്യയ്ക്ക് ഉജ്വല വിജയം :  താരമായി ബോളർമാരും രോഹിത്തും :  ഇന്ത്യ ഒന്നാമത് 

അഹമ്മദാബാദ് : ലോകകപ്പിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും ഇന്ത്യയക്ക് ഉജ്വല വിജയം. ഓസ്ട്രേലിയയ്ക്കും അഫ്ഗാനും പിന്നാലെ  അയൽക്കാരും പരമ്പരാഗത വൈരികളുമായ പാക്കിസ്ഥാനെയും തകർത്താണ് ടീം ഇന്ത്യ എഴു വിക്കറ്റിന്റെ വിജയം നേടിയത്. ഇതോടെ ടൂർണമെന്റ് പോയിന്റ് പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തി. 

Advertisements

സ്കോർ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാക്കിസ്ഥാൻ – 191/10

ഇന്ത്യ – 192/3

ടോസ് നേടിയ ഇന്ത്യ ബോളിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരും മധ്യനിരയും മികച്ച പ്രകടനം നടത്തിയെങ്കിലും , മധ്യ നിരയിൽ നിന്ന് വാലറ്റം വരെ തകർച്ച തുടർന്നു. ഷഫീഖ് (20) , ഇമാം ഉൾ ഹഖ് (36) , ബാബർ അസം (50) , റിസ്വാൻ (49) എന്നിവർ മാത്രമാണ് പാക്ക് നിരയിൽ രണ്ടക്കം കടന്നത്. ഏഴ് ഓവറിൽ 19 റൺ മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ബുറയാണ് പാക്ക് നിരയെ തകർത്തത്. സിറാജ് ,  പാണ്ഡ്യ , യാദവ് , ജഡേജ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ ആദ്യം 16 റണ്ണെടുത്ത ഗില്ലിനെയും , ഇതേ റൺ നേടിയ കോഹ്ലിയെയും നഷ്ടമായി എങ്കിലും രോഹിത് ശർമ്മയും (86) , അയ്യരും (പുറത്താകാതെ 53 ) ചേർന്ന് ഇന്ത്യയെ വിജയിപ്പിച്ചു. രോഹിത് പുറത്തായ ശേഷം എത്തിയ രാഹുൽ (19)  വിജയത്തിൽ അയ്യരിന് കൂട്ട് നിന്നു. 

Hot Topics

Related Articles