അടി കൊണ്ടതിൽ ദേഷ്യം ! ശ്രേയസ് അയ്യര്‍ക്ക് നേരെ പന്ത് വലിച്ചെറിഞ്ഞ് ഹാരിസ് റൗഫ്

സ്പോർട്സ് ഡെസ്ക്ക് : ഐസിസി ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെ തകര്‍ത്തുകൊണ്ട് തുടര്‍ച്ചയായ മൂന്നാം വിജയം നേടിയിരിക്കുകയാണ് ഇന്ത്യ. ഇന്ത്യൻ ബൗളര്‍മാര്‍ പാകിസ്ഥാനെ പിടിച്ചുകെട്ടിയപ്പോള്‍ പാക് ബൗളര്‍മാരെ രോഹിത് ശര്‍മ്മയും ശ്രേയസ് അയ്യരും അടിച്ചൊതുക്കുകയും ചെയ്തു. അടികൊണ്ട് വശകേടായതിൻ്റെ അമര്‍ഷം ശ്രേയസ് അയ്യര്‍ക്ക് നേരെ പന്ത് വലിച്ചെറിഞ്ഞാണ് ഹാരിസ് റൗഫ് തീര്‍ത്തത്.

Advertisements

മത്സരത്തില്‍ 7 വിക്കറ്റിൻ്റെ അനായാസ വിജയമാണ് ഇന്ത്യ കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനെ 191 റണ്‍സില്‍ ചുരുക്കികെട്ടിയ ഇന്ത്യ 192 റണ്‍സിൻ്റെ വിജയലക്ഷ്യം 30.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യയ്ക്കായി രോഹിത് ശര്‍മ്മ 63 പന്തില്‍ 86 റണ്‍സ് നേടിയപ്പോള്‍ ശ്രേയസ് അയ്യര്‍ 62 പന്തില്‍ 53 റണ്‍സ് നേടി.

മത്സരത്തിലെ പതിനൊന്നാം ഓവറിലായിരുന്നു അനാവശ്യ അഗ്രഷൻ ഹാരിസ് റൗഫില്‍ നിന്നും ഉണ്ടായത്. താരം എറിഞ്ഞ ആദ്യ ഓവറില്‍ രണ്ട് സിക്സ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശര്‍മ്മ പറത്തിയിരുന്നു. പിന്നീട് രണ്ടാം ഓവറില്‍ മൂന്ന് ഡോട്ട് ബോള്‍ എറിഞ്ഞ ശേഷമാണ് ശ്രേയസ് അയ്യര്‍ ഡിഫൻഡ് ചെയ്ത പന്ത് കയ്യില്‍ കിട്ടിയ ഉടനെ ശ്രേയസ് അയ്യര്‍ക്ക് നേരെ റൗഫ് വലിച്ചെറിഞ്ഞത്. ശ്രേയസ് അയ്യരാകട്ടെ ക്രീസില്‍ നിന്നും പുറത്തിറങ്ങിയിട്ടുമുണ്ടായില്ല.

ഹാരിസ് റൗഫിൻ്റെ അഗ്രഷനെ കൂവിയാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ കാണികള്‍ എതിരേറ്റത്. മത്സരത്തില്‍ 6 ഓവര്‍ എറിഞ്ഞ ഹാരിസ് റൗഫിനെതിരെ 43 റണ്‍സ് ഇന്ത്യ അടിച്ചുകൂട്ടി.

Hot Topics

Related Articles