ഇന്ദ്രൻസിനെ പ്രധാന കഥാപാത്രമാക്കി സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്യുന്ന ചിത്രം ‘കുണ്ഡലപുരാണം’ ; മോഷൻ പോസ്റ്റര്‍ പുറത്തിറക്കി

മുവി ഡെസ്ക്ക് : ഇന്ദ്രൻസിനെ പ്രധാന കഥാപാത്രമാക്കി മേനോക്കില്‍സ് ഫിലിംസിന്റെ ബാനറില്‍ അനില്‍ ടി.വി. നിര്‍മ്മിച്ച്‌ സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്യുന്ന ‘കുണ്ഡലപുരാണം’എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റര്‍ പുറത്തിറക്കി.മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.

Advertisements

‘മോപ്പാള’ എന്ന ചിത്രത്തിന് ശേഷം സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത് സുധീഷ് കുമാറാണ്. ഇന്ദ്രൻസിനെ കൂടാതെ രമ്യ സുരേഷ്, ദിനേശ് പ്രഭാകര്‍, ഉണ്ണിരാജ, ബാബു അന്നൂര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. ഏപ്രില്‍ മാസത്തില്‍ വറ്റി വരളുന്ന ഒരു ഗ്രാമത്തിന്റെ പശ്ചാത്തലവും അവിടെ വറ്റാത്ത ഉറവയുള്ള ഒരു കിണറിനെ ആശ്രയിച്ച്‌ ജീവിക്കുന്ന ഒരുപറ്റം കുടുംബങ്ങളുടെയും കഥയാണ് കുണ്ഡലപുരാണം എന്ന ചിത്രത്തിലൂടെ പറയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചിത്രത്തിന്റെ ഛായാഗ്രാഹകൻ ശരണ്‍ ശശിധരൻ. എഡിറ്റര്‍: ശ്യാം അമ്ബാടി, സംഗീതം: ബ്ലസ്സൻ തോമസ്, ഗാനരചന വൈശാഖ് സുഗുണൻ, സന്തോഷ്‌ പുതുക്കുന്ന് ചീഫ് അസോസ്സിയേറ്റ്: രജില്‍ കെയ്സി, വസ്ത്രാലങ്കാരം: സുകേഷ് താനൂര്‍, പ്രൊഡക്ഷൻ കണ്‍ട്രോളര്‍: അരവിന്ദൻ കണ്ണൂര്‍, സൗണ്ട് ഡിസൈൻസ്: രഞ്ജുരാജ് മാത്യു, കല: സീ മോൻ വയനാട്, സംഘട്ടനം: ബ്രൂസ് ലീ രാജേഷ്, ചമയം: രജീഷ് പൊതാവൂര്‍, ചീഫ് അസോസ്സിയേറ്റ് ക്യാമറാമാൻ: സുജില്‍ സായ്, പി.ആര്‍.ഒ.: കാസബ്ളാങ്കാ ഫിലിം ഫാക്ടറി, മഞ്ജുഗോപിനാഥ്. വി. എഫ്. എക്സ്. സാറ്റര്‍ഡേ സണ്‍‌ഡേ ഫിലിംസ്. ഓണ്‍ലൈൻ പാര്‍ട്ണര്‍: സിനിമാപ്രാന്തൻ, പരസ്യകല: കുതിരവട്ടം ഡിസൈൻസ്.

Hot Topics

Related Articles