ഡൽഹി: നിർണ്ണായക മത്സരത്തിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യയിൽ ഏഷ്യൻ അട്ടിമറി. നിർണ്ണായക മത്സരത്തിൽ ഇംഗ്ലണ്ടിനെ അട്ടിമറിച്ച ഏഷ്യൻ കുഞ്ഞന്മാരായ അഫ്ഗാനിസ്ഥാനാണ് ലോകകപ്പിന് ആവേശം പകർന്ന വിജയം നേടിയത്. ആദ്യ രണ്ട് മത്സരങ്ങൾ പരാജയപ്പെട്ട അഫ്ഗാന് ആവേശമായി ഇംഗ്ലണ്ടിന് എതിരായ വിജയം.
ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലീഷ് ക്യാപ്റ്റന്റെ കണക്ക് കൂട്ടൽ തെറ്റിച്ച് അഫ്ഗാൻ ഓപ്പണർ ഗുർബാസ് ആഞ്ഞടിച്ചു. 57 പന്തിൽ എട്ടു ഫോറും നാലു സിക്‌സും പറത്തി 80 റണ്ണടിച്ച ഗുർബാസ് ടീം സ്‌കോർ 114 ൽ എത്തിയപ്പോൾ ദൗർഭാഗ്യകരമായി റണ്ണൗട്ടാകുകയായിരുന്നു. ഗുർബാസ് ക്രീസിൽ നിന്നപ്പോഴെല്ലാം അഫ്ഗാൻ 300 കടക്കുമെന്ന പ്രതീതി പടർത്തിയിരുന്നു. എന്നാൽ, ഗുർബാസ് പുറത്തായതിന് പിന്നാലെ റഹ്മത്ത് ഷാ (3) അതിവേഗം പുറത്തായത് കൂട്ടത്തകർച്ചയുടെ സൂചന നൽകി. എന്നാൽ, സർദാൻ (28), ഷാഹിദി (14), ഒമറാസ (19) എന്നിവർ മികച്ച ബാറ്റിംങ് കാഴ്ച വച്ചത് ഇക്രം ആൽഖിലിന് കരുത്തായ. 66 പന്തിൽ 58 റണ്ണുമായി ഇക്രം മധ്യനിരയിൽ കരുത്ത് കാട്ടിയപ്പോൾ, റാഷിദ് ഖാനും (23), മുജീബ് ഉർ റഹ്മാനും (28) വാലറ്റത്ത് ചെറുത്തു നിന്നത് 284 എന്ന മാന്യമായ സ്‌കോറിൽ അഫ്ഗാനെ എത്തിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിങിൽ ഒരു ഘട്ടത്തിൽ പോലും ഇംഗ്ലണ്ടിന് അഫ്ഗാന് വെല്ലുവിളി ഉയർത്താൻ സാധിച്ചില്ല. 66 റൺ എടുത്ത ഹാരി ബ്രൂക്കും 32 റണ്ണെടുത്ത ഡേവിഡ് മലനും മാത്രമാണ് ഭേദപ്പെട്ട സ്‌കോർ നേടിയത്. ബ്രൈസ്‌റ്റോ (2), ജോ റൂട്ട് (11) , ജോസ് ബട്‌ലർ (9), ലിയാം ലിവിങ്‌സ്റ്റൺ (10), സാം കരൺ (10), ക്രിസ് വോഗ്‌സ് (9), ആദിൽ റഷീദ് (20), മാർക്ക് വുഡ് (18) എന്നിവരാണ് ഇംഗ്ലീഷ് നിരയിൽ തകർന്നു വീണത്. 15 റണ്ണുമായി ടോൽഫി പുറത്താകാതെ നിന്നു. ലോകകപ്പിലെ അഫ്ഗാന്റെ രണ്ടാം വിജയം മാത്രമാണ് ഇത്.
സ്‌കോർ
അഫ്ഗാൻ – 284
ഇംഗ്ലണ്ട് – 215