അഹമ്മദാബാദ് : ഇന്ത്യക്കെതിരെയുള്ള തോല്‍വിക്ക് ശേഷം പാകിസ്താന് ടീമിന് നേരെയുള്ള വിമര്‍ശനങ്ങള്‍ അവസാനിക്കുന്നില്ല.നിരവധി കോണുകളില്‍ നിന്ന് ടീമിനെതിരെ വലിയ രീതിയില്‍ പരിഹാസങ്ങള്‍ ഉയരുന്നുണ്ട്.ഇതിനിടെ പാകിസ്താന്റെ മുന്‍നിര ബൗളര്‍ ഷഹീന് അഫ്രീദിയെ വിമര്‍ശിച്ച് മുന്‍താരവും കമന്റേറ്ററുമായി രവി ശാസ്ത്രി രംഗത്തെത്തി.
ഇന്ത്യക്കെതിരെ ഷഹീന് രണ്ട് വിക്കറ്റുകള്‍ നേടിയിരുന്നു എങ്കിലും കാര്യമായ വെല്ലുവിളി ഉയര്‍ത്താനായിരുന്നില്ല. ഷഹീന് ഒരു നല്ല ബൗളറാണ്, പുതിയ പന്തില്‍ ഒരു വിക്കറ്റ് നേടാനാകും. പക്ഷേ, നസീം ഷാ കളിക്കുന്നില്ലെങ്കില്‍ പാക്കിസ്താന്റെ ബൗളിംഗിന്റെ നിലവാരം ഇതുപോലെയാണെന്ന് സമ്മതിക്കേണ്ടി വരും.-രവി ശാസ്ത്രി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
” അവന് ഒരു നല്ല ബൗളറാണ്, പുതിയ പന്തില്‍ വിക്കറ്റ് നേടാനാകും. പക്ഷേ, നിങ്ങള്‍ അത് സമ്മതിക്കണം, നസീം ഷാ കളിക്കുന്നില്ലെങ്കില്‍, പാകിസ്താന്റെ ബൗളിംഗ് നിലവാരം ഇത്രയേ ഉണ്ടാകൂ.അഫ്രീദി വാസിം അക്രമൊന്നുമല്ല. അയാള്‍ നല്ല ബൗളറാണ്. അതിനനുസരിച്ചുള്ള പുകഴ്ത്തലുകള്‍ മതി. അയാളൊരു ഇതിഹാസ താരമൊന്നുമല്ല, അത്ര ഹൈപ്പ് ഒന്നും നല്‍കേണ്ട കാര്യമില്ല- ശാസ്ത്രി പറഞ്ഞു.