ഈഫല്‍ ടവറിലെ ജോലിക്കാരും ഒരു സൈക്കിള്‍ ട്രാക്കും ; ഒളിംപിക്സിലെ ക്രിക്കറ്റിന്‍റെ ചരിത്രം ഇങ്ങനെ

സ്പോർട്സ് ഡെസ്ക്ക് : ഒളിംപിക്സില്‍ ക്രിക്കറ്റിന്‍റെ പുനപ്രവേശത്തിനുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായിരിക്കുന്നു. 128 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കത്തിലേക്കു ക്രിക്കറ്റ് തിരിച്ചുവരുന്നത്. 128 വര്‍ഷം മുൻപെന്നു പറയുമ്പോള്‍, 1900- അന്നത്തെ ഒളിംപ്കിസിലാണ് ആദ്യമായും അവസാനമായും ക്രിക്കറ്റ് മത്സരം നടത്തിയത്, അതും ഒരൊറ്റ മത്സരം. രണ്ടേ രണ്ടു ടീമുകളാണ് അന്നു ക്രിക്കറ്റില്‍ പങ്കെടുക്കാനുണ്ടായിരുന്നത്- ഗ്രേറ്റ് ബ്രിട്ടനും ഫ്രാൻസും. ഈഫല്‍ ടവറിന്‍റെ നിര്‍മാണത്തില്‍ പങ്കെടുത്തിരുന്ന തൊഴിലാളികളാണ് അന്നു ഫ്രഞ്ച് ടീമായി ഇറങ്ങിയത്. ആറു മാസം കൊണ്ട് പൂര്‍ത്തിയാക്കിയ ഗെയിംസില്‍ ഈ ക്രിക്കറ്റ് ‘ഫൈനല്‍’ പൂര്‍ണമാകാൻ രണ്ടു ദിവസമെടുത്തു. 

Advertisements

നാല് ഇന്നിങ്സിലായി 366 റണ്‍സും പിറന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സൈക്ളിങ് മത്സരം നടത്തുന്ന വെലോഡ്രോം ആയിരുന്നു മത്സരവേദി. പിച്ചില്‍ നിന്ന് 30 മീറ്റര്‍ മാത്രം അകലെയായിരുന്നു ബൗണ്ടറി. ഓരോ ടീമിലും 12 പേര്‍ വീതം 24 പേര്‍ ഗ്രൗണ്ടിലിറങ്ങിയപ്പോള്‍, രണ്ടു ദിവസം കൊണ്ട് 20 കാണികള്‍ തികച്ച്‌ എത്തിയില്ല.

ഫ്രഞ്ച് ടീമായി കളിക്കാനിറങ്ങിയവരില്‍ പത്തു പേരും യഥാര്‍ഥത്തില്‍ ബ്രിട്ടീഷ് പ്രവാസികള്‍ തന്നെയായിരുന്നു. ഈഫല്‍ ടവറിന്‍റെ പണിക്കു വന്ന് ഫ്രഞ്ചുകാരായി മാറിയവര്‍.

184 റണ്‍സായിരുന്നു ഗ്രേറ്റ് ബ്രിട്ടന്‍റെ ഒന്നാമിന്നിങ്സ് സ്കോര്‍. ഫ്രാൻസ് 26 റണ്‍സിന് ഓള്‍ഔട്ട്. രണ്ടാം ഇന്നിങ്സില്‍ ഫ്രഞ്ച് കൂടുതല്‍ പോരാട്ടവീര്യം കാണിച്ചു. കളി കഴിയാൻ അഞ്ച് മിനിറ്റ് മാത്രം ശേഷിക്കെയാണ് ബ്രിട്ടൻ 158 റണ്‍സ് വിജയം പിടിച്ചെടുക്കുന്നത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചിട്ടുള്ള രണ്ടു പേര്‍ മാത്രമാണ് ആ മത്സരത്തില്‍ പങ്കെടുത്തത്, രണ്ടു പേരും ബ്രിട്ടീഷ് ടീമില്‍ തന്നെ. അതിലൊരാള്‍, മൊണ്ടാഗു ടോളര്‍, 9 റണ്‍സ് വഴങ്ങി 7 വിക്കറ്റും നേടിയിരുന്നു. കളി ജയിച്ച ബ്രിട്ടന് വെള്ളി മെഡലും രണ്ടാം സ്ഥാനക്കാരായ ഫ്രാൻസിന് വെങ്കലവുമാണ് കൊടുത്തത്. മത്സരത്തിന് ഔദ്യോഗിക അംഗീകാരം കിട്ടിയ 1912ല്‍ മാത്രമാണ് ബ്രിട്ടന്‍റെ വെള്ളി സ്വര്‍ണമായും ഫ്രാൻസിന്‍റെ വെങ്കലം വെള്ളിയായും പുതുക്കിയത്. യഥാര്‍ഥത്തില്‍ നാലു ടീമുകളാണ് ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുക്കേണ്ടിയിരുന്നത്. ഒളിംപ്കിസിന് ആതിഥ്യം വഹിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച്‌ ബെല്‍ജിവും നെതര്‍ലൻഡ്സും പിൻമാറിയതോടെ രണ്ടു ടീമുകളായി ചുരുങ്ങുകയായിരുന്നു.

1877ല്‍ ചരിത്രത്തിലെ ആദ്യ ടെസ്റ്റ് മത്സരം നടന്നിരുന്നെങ്കിലും 1900ലെ ഒളിംപ്ക്സിന്‍റെ സമയത്തും ഇംഗ്ലീഷുകാരുടെ ഒഴിവു സമയ വിനോദം എന്നതിലപ്പുറം കായികലോകം ആ ഗെയിമിനെ ഗൗരവമായെടുത്തിരുന്നില്ല. എന്നിട്ടും ക്രിക്കറ്റ് അന്നത്തെ ഒളിംപ്കിസിള്‍ ഉള്‍പ്പെടാൻ കാരണം നടത്തിപ്പിലെ പ്രത്യേകതയാണ്.

കായിക മാമാങ്കം എന്നതിലുരപരി ഒരു ആഗോള വ്യാപാര മേള എന്ന നിലയിലാണ് ഫ്രാൻസ് അന്നത്തെ ഒളിംപിക്സ് സംഘടിപ്പിച്ചത്. അതുകൊണ്ടു തന്നെയാണ് ആറു മാസം ദൈര്‍ഘ്യവുമുണ്ടായത്- ലോകത്തിനു മുന്നില്‍ സ്വയം അവതരിപ്പിക്കാനുള്ള ഫ്രാൻസിന്‍റെ ശ്രമമായിരുന്നു ആ ആറു മാസത്തെ വ്യാപാര-കായിക ഉത്സവം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.