വാണി വിശ്വനാഥ് വീണ്ടും സിനിമയിലേയ്ക്ക് ; മെഡിക്കല്‍ ഫാമിലി ത്രില്ലര്‍ ആസാദിയുടെ ടൈറ്റില്‍ ലോഞ്ച് നടത്തി

കൊച്ചി : മെഡിക്കല്‍ ഫാമിലി ത്രില്ലര്‍ ജോണറില്‍ നവാഗതനായ ജോ ജോര്‍ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ആസാദി എന്ന് നാമകരണം ചെയ്തു.ലിറ്റില്‍ ക്രൂ ഫിലിംസിൻ്റെ ബാനറില്‍ ഫൈസല്‍ രാജ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചി, കോട്ടയം എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു. വാണി വിശ്വനാഥ് പത്തു വര്‍ഷത്തെ ഇടവേളക്കുശേഷം മികച്ച ഒരു കഥാപാത്രത്തെ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നു.

Advertisements

ശ്രീനാഥ് ഭാസി, ലാല്‍, സൈജു കുറുപ്പ് എന്നിവര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കന്ന ഈ ചിത്രത്തില്‍ രവീണ രവിയാണ് നായിക. മാമന്നൻ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയ രവീണയുടെ മികച്ച പ്രകടനമാണ് ഈ ചിത്രത്തില്‍ കാണാൻ കഴിയുക. ടിജി രവി, രാജേഷ് ശര്‍മ്മ, ബോബൻ സാമുവല്‍, സാബു ആമി, അഭിരാം, ഫൈസല്‍, ജീലു ജോസഫ്, വിജയകുമാര്‍ (കാപ്പ ഫെയിം) ആൻ്റണി ഏലൂര്‍, അസിൻ, ബിനോ, ആശാ മഠത്തില്‍ എന്നിവരും പ്രധാന താരങ്ങളാണ്

Hot Topics

Related Articles