എസ്.എം.എ രോഗ ബാധിതനായ ഗുരുചിത്തിനെ സന്ദര്‍ഗിച്ച് കാതോലിക്കാ ബാവ; ചികിത്സാ സഹായം കൈമാറി

കോട്ടയം : എസ്.എം.എ രോഗ ബാധിതനായ ഗുരുചിത്തിന് അനുഗ്രഹവുമായി കാതോലിക്ക ബാവാ. ഗുരുചിത്തിനെ അനുഗ്രഹിക്കുന്നതിനും ചികിത്സാ സഹായം കൈമാറുന്നതിനുമായാണ് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ തിരുവാതുക്കലിലെ ഇവരുടെ വീട്ടിലെത്തിയത്.

Advertisements

തിരുവാതുക്കല്‍ ചെമ്പകയില്‍ പി.അജികേഷിന്റെയും ധന്യയുടെയും മകനായ ഗുരുചിത്ത് ജന്മനാ എസ്.എം.എ രോഗ ബാധിതനാണ്. ഒരു വര്‍ഷം 67 ലക്ഷം രൂപയാണ് ഗുരുചിത്തിന്റെ ചികിത്സയ്ക്കായി ആവശ്യം. ഈ സാഹചര്യത്തിലാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ ചികിത്സാ സഹായത്തിനായി ട്രസ്റ്റ് രൂപീകരിച്ചത്. ട്രസ്റ്റ് അംഗം കൂടിയായ നഗരസഭ അംഗം അഡ്വ. ടോം കോര അഞ്ചേരിയാണ് വിഷയം ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയുടെ ശ്രദ്ധയില്‍ എത്തിച്ചത്. തുടര്‍ന്ന് ബാവ ഗുരുചിത്തിനെ വീട്ടിലെത്തി സന്ദര്‍ശിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗുരുചിത്തിന്റെ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും സന്ദര്‍ശിച്ച ശേഷമാണ് ബാവ അനുഗ്രഹം നല്‍കിയത്. തുടര്‍ന്ന്, ചികിത്സാ സഹായത്തിനായി സഭയുടെ സഹായവും കൈമാറി. സഭാ പി.ആര്‍. ഒ ഫാ.മോഹന്‍ ജോസഫ് , ഫാ.ജോണ്‍ ഡേവിഡ്, ഡോ. നിധീഷ് മൗലാനോ , മനോജ് പി. മാത്യു എന്നിവരും തിരുമേനിക്കൊപ്പമുണ്ടായിരുന്നു.

ഗുരുചിത്തിന്റെ ചികിത്സയുടെ ആവശ്യത്തിനായി ഗുരുചിത്ത് സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ട്രീറ്റ്‌മെന്റ് ട്രസ്റ്റ് എന്ന പേരിലാണ് ട്രസ്റ്റ് രൂപീകരിച്ചിരിക്കുന്നത്. ഇതിനായി ആക്‌സിസ് ബാങ്കില്‍ അക്കൗണ്ടും രൂപീകരിച്ചിട്ടുണ്ട്.

Guruchiths Spinal Muscular Atrophy Treatment Trust
Axis Bank
Kottayam branch
Ac number- 921020052115075
Ifsc – UTIB0000051
Ph- 9947296557

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.