ക്രിക്കറ്റ് ലോകകപ്പ് ; മഴ മാറി മാനം തെളിഞ്ഞു : ധർമ്മശാലയിൽ നെതര്‍ലൻഡ്സിനെതിരെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുത്തു

ധർമ്മശാല : ലോകകപ്പില്‍ നെതര്‍ലൻഡ്സിനെതിരായ മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുത്തു. മഴ മൂലം ഒരു മണിക്കൂറിലേറെ വൈകിയാണ് മത്സരത്തിന്റെ ടോസ് നടന്നത്.ദക്ഷിണാഫ്രിക്കൻ ടീമില്‍ സ്പിന്നര്‍ തബ്രിസ് ഷംസിക്ക് പകരം ജെറാള്‍ഡ് കോട്ട്സി കളിക്കും. ഡച്ച്‌ ടീമില്‍ റയാൻ ക്ലെയ്ന് പകരം ലോഗൻ വാൻ ബീക് തിരിച്ചെത്തി.

Advertisements

അവസാനം കളിച്ച ആറു മത്സരങ്ങളില്‍ അഞ്ചിലും ദക്ഷിണാഫ്രിക്ക 300 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്തു. ഇതില്‍ ലോകകപ്പിലെ രണ്ട് മത്സരങ്ങളുമുണ്ട്. ടീമിന്റെ ബാറ്റിങ് നിര മിന്നുന്ന ഫോമിലാണ്. ശ്രീലങ്ക, ഓസ്ട്രേലിയ എന്നീ ടീമുകളെ തോല്‍പ്പിച്ചാണ് അവര്‍ ടൂര്‍ണമെന്റിലെ കുഞ്ഞന്മാരായ നെതര്‍ലൻഡ്സിനെ നേരിടാനിറങ്ങുന്നത്

Hot Topics

Related Articles