മുംബൈ : സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് ആവേശ ജയം. അവസാന പന്ത് വരെ നീണ്ട ആവേശത്തില്‍ ഒരു റണ്‍സിനാണ് കേരളത്തിന്റെ ജയം.മത്സരത്തില്‍ ടോസ് നേടിയ കേരളം ബാറ്റിങ് തിരഞ്ഞെടുത്തു. ആദ്യ ഓവറില്‍ തന്നെ കേരളത്തിന് ഒരു റണ്‍സെടുത്ത മുഹമ്മദ് അഹ്സറുദീനെ നഷ്ടമായി. അതിന് പിന്നാലെയാണ് വിഷ്ണു വിനോദിന്റെ തകര്‍പ്പൻ പോരാട്ടം കണ്ടത്.
62 പന്തില്‍ 15 ഫോറും നാല് സിക്സും സഹിതം വിഷ്ണു വിനോദ് 109 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മറുവശത്ത് രോഹന് കുന്നുമ്മലും സഞ്ജു സാംസണും സല്മാൻ നിസാറും പിന്തുണ നല്കി. രോഹൻ 12ഉം സഞ്ജു 22ഉം നിസാര്‍ പുറത്താകാതെ 42 റണ്‍സുമെടുത്തു. 20 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയ കേരളം 189 റണ്‍സ് നേടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി പറഞ്ഞ സര്‍വീസ് മെല്ലെ തിരിച്ചടിച്ചു. 41 റണ്‍സെടുത്ത ഓപ്പണര്‍ ശുഭം രോഹില്ലയാണ് ടോപ് സ്കോറര്‍. ബാറ്റെടുത്തവരെല്ലാം മോശമല്ലാതെ സ്കോര്‍ ചെയ്തപ്പോള്‍ സര്‍വീസ് 20 ഓവറില്‍ അഞ്ചിന് 188 എന്ന സ്കോറിലേക്ക് എത്തി. പക്ഷേ ഒരു റണ്‍സ് അകലെ സര്‍വീസിന്റെ പോരാട്ടം അവസാനിച്ചു.