മുംബൈ: സയ്യദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിനു മൂന്നാം ജയം. ബിഹാറിനെ ആറു വിക്കറ്റിനു തോല്‍പ്പിച്ചാണ് കേരളത്തിന്റെ പടയോട്ടം.23 പന്തില്‍ നാലു ഫോറും രണ്ടു സിക്സും അടക്കം പുറത്താകാതെ 39 റണ്ണടിച്ച അബ്ദുള്‍ ബാസിത് കേരളത്തിന്റെ ടോപ്സ്കോററായി.ഓപ്പണര്‍ രോഹന് കുന്നുമ്മല്‍ (27 പന്തില്‍ മൂന്നു ഫോറും രണ്ടു സിക്സും ഉള്‍പ്പെടെ 36), വിഷ്ണു വിനോദ് (നാലു ഫോറും രണ്ടു സിക്സും അടക്കം 17 പന്തില്‍ 32) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ഇതോടെ ഗ്രൂപ്പ് ബിയില്‍ കേരളത്തിന് 12 പോയിന്റായി.
Advertisements