റസൂല്‍ പൂക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രം ; ‘ഒറ്റ’യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

മൂവി ഡെസ്ക്ക് : ഓസ്കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സംവിധാനരംഗത്തേക്ക് ചുവടുവയ്ക്കുന്ന മലയാള ചിത്രം ‘ഒറ്റ’യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.ഒക്ടോബര്‍ 27ന് ചിത്രം തിയെറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ബാല്യമോ കൗമാരമോ യൗവ്വനമോ ആയിക്കൊള്ളട്ടെ, ജീവിതത്തിലേല്‍ക്കുന്ന അടയാളങ്ങളെ ഓര്‍മിപ്പിക്കുന്ന അനുഭവങ്ങള്‍ ജീവിതയാത്രയില്‍ ഓരോരുത്തരെയും തേടിയെത്തികൊണ്ടേയിരിക്കും. രക്ഷപ്പെടാൻ തേടുന്ന വഴികള്‍ ചിലപ്പോഴൊക്കെ പാളിപ്പോകാം.നമ്മളൊന്ന് കണ്ണ് തുറന്ന് നോക്കിയാല്‍ കാണാം നമുക്ക് ചുറ്റും അങ്ങനെയുള്ള പല ജീവിതങ്ങളും. ആ ജീവിത കഥകളെ ഓര്‍മ്മിപ്പിക്കും വിധമാണ് ‘ഒറ്റ’ ട്രെയ്‌ലര്‍. 

Advertisements

സൗണ്ട് ഡിസൈനറും ഓസ്കര്‍ ജേതാവുമായ റസൂല്‍ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളം – തമിഴ് – കന്നഡ സിനിമകളിലെ മുൻനിരതാരങ്ങള്‍ അണിനിരക്കുന്നു. പ്രധാന വേഷം ചെയ്യുന്ന ആസിഫ് അലിയെ കൂടാതെ അര്‍ജുൻ അശോകൻ, ഇന്ദ്രജിത്ത്, സത്യരാജ്, രോഹിണി, ആദില്‍ ഹുസൈൻ, ഇന്ദ്രൻസ്, രണ്‍ജി പണിക്കര്‍, മേജര്‍ രവി, സുരേഷ് കുമാര്‍, ശ്യാമ പ്രസാദ്, സുധീര്‍ കരമന, ബൈജു പൂക്കുട്ടി,ദിവ്യ ദത്ത, കന്നഡ നടി ഭാവന, ലെന, മംമ്ത മോഹൻദാസ്, ജലജ, ദേവി നായര്‍ തുടങ്ങി നിരവധി താരങ്ങള്‍ എത്തുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചിത്രത്തിന്റെ നിര്‍മ്മാതാവ് എസ്. ഹരിഹരന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നെടുത്ത ഓര്‍മ്മകളിലൂടെയാണ് കഥയുടെ സഞ്ചാരം. സമൂഹത്തിന്റെ ഒരു നേര്‍ക്കാഴ്ചയാണ് ചിത്രം എന്ന് കാണുന്ന ഓരോ പ്രേക്ഷകനും മനസ്സില്‍ തോന്നുംവിധത്തിലുള്ളതാണ് പുറത്തിറങ്ങിയ ട്രെയ്‌ലര്‍. ഒരു ത്രില്ലര്‍ അല്ലെങ്കില്‍ ഒരു ഫാമിലി എന്റര്‍ടെയ്നര്‍ എന്നിങ്ങനെ ഏത് വിധത്തിലുള്ള പ്രേക്ഷകരെയും ആകര്‍ഷിക്കും വിധമുള്ളതാണ് ചിത്രം എന്ന സൂചനയും ട്രെയ്‌ലറില്‍ ഉണ്ട്.

ആസിഫ് അലിയുടെയും അര്‍ജുൻ അശോകന്റെയും വേറിട്ട ഒരു പ്രകടനമായിരിക്കും ചിത്രത്തില്‍ എന്നത് ട്രെയിലറില്‍ നിന്ന് തന്നെ വ്യക്തമാണ്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം റസൂല്‍ പൂക്കുട്ടിയുടെ ഏറെ കാലത്തെ സ്വപ്നസാഫല്യമാണ്. ചില്‍ഡ്രൻ റീ യുണൈറ്റഡ് എല്‍എല്‍പിയും റസൂല്‍ പൂക്കുട്ടി പ്രൊഡക്ഷൻസും ചേര്‍ന്നൊരുക്കുന്ന ‘ഒറ്റ’യുടെ നിര്‍മ്മാതാവ് എസ്. ഹരിഹരൻ. കഥ കിരണ്‍ പ്രഭാകറിന്റേതാണ്. രണ്ട് യുവാക്കളുടെ ആവേശകരമായ കഥയും അവരുടെ അപ്രതീക്ഷിതമായ ഭാവിയിലേക്കുള്ള യാത്രയുമാണ് ഫാമിലി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ‘ഒറ്റ’ എന്ന ചിത്രത്തിലൂടെ പറയുന്നത്. 

മാതാപിതാക്കളുമായുള്ള തര്‍ക്കത്തിനെ തുടര്‍ന്ന്, ഹരിയും ബെന്നും വീടുവിട്ട് ഒരു യാത്ര ആരംഭിക്കുന്നു, പിന്നീട് അവരുടെ ജീവിതം നിയന്ത്രണാതീതമായി പോകുന്നു.

ജീവിതം വഴുതിപ്പോകുന്നു എന്ന തിരിച്ചറിവ് പിന്നീട് അവരില്‍ ഉണ്ടാകുന്നു. ഇവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം പോകുന്നത്. ഹരി എന്ന പ്രധാന കഥാ പാത്രമായി ആസിഫ് അലിയും ബെൻ ആയി അര്‍ജുൻ അശോകനും, രാജുവായി ഇന്ദ്രജിത്തുമാണ് ചിത്രത്തിലെത്തുന്നത്. പാട്ടുകള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന് എം . ജയചന്ദ്രൻ സംഗീതമൊരുക്കുന്നു. ഗാനങ്ങളൊരുക്കിയത് വൈരമുത്തു, റഫീക്ക് അഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ്. എം. ജയചന്ദ്രൻ, പി. ജയചന്ദ്രൻ, ശ്രേയ ഘോഷാല്‍, ശങ്കര്‍ മഹാദേവൻ, ജാസി ഗിഫ്റ്റ്, ബെന്നി ദയാല്‍, അല്‍ഫോൻസ് തുടങ്ങിയ പ്രമുഖ ഗായകരാണ് ഒറ്റയിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. അഞ്ചു പാട്ടുകള്‍ ഉള്ള ചിത്രത്തിന്റെ ഛായാഗ്രാഹകൻ അരുണ്‍ വര്‍മ്മയാണ്.

ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ കുമാര്‍ ഭാസ്കര്‍. ഒറ്റയുടെ സൗണ്ട് ഡിസൈൻ റസൂല്‍ പൂക്കുട്ടി, വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്. എഡിറ്റര്‍- സിയാൻ ശ്രീകാന്ത്‌. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- അരോമ മോഹൻ, വി. ശേഖര്‍, പ്രൊഡക്ഷൻ ഡിസൈനര്‍- സിറില്‍ കുരുവിള, സൗണ്ട് മിക്സ്- കൃഷ്ണനുണ്ണി കെ.ജെ., ബിബിൻ ദേവ്; ആക്ഷൻ കൊറിയോഗ്രാഫര്‍- ഫീനിക്സ് പ്രഭു, കോസ്റ്റ്യൂം- റിതിമ പാണ്ഡെ, മേക്കപ്പ്- രതീഷ് അമ്ബാടി, പ്രൊഡക്ഷൻ മാനേജര്‍- ഹസ്മീര്‍ നേമം, സ്റ്റില്‍സ്- സലീഷ് പെരിങ്ങോട്ടുകര, മുരളി മുംബൈ, പ്രശാന്ത് കൊച്ചി എന്നിവരാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനേഴ്‌സ്; കളറിസ്റ്- ലിജു പ്രഭാകര്‍, അസോസിയേറ്റ് ഡയറക്ടേഴ്സ്- ബോസ് വാസുദേവൻ, ഉദയ് ശങ്കരൻ, പി.ആര്‍.ഒ.- മഞ്ജു ഗോപിനാഥ്. സെഞ്ച്വറി ഫിലിംസാണ് ഈ റസൂല്‍ പൂക്കുട്ടി ചിത്രം ‘ഒറ്റ’ കേരളത്തിലെ തീയേറ്ററുകളിലെത്തിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.