ഇസ്ളാമാബാദ് : പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ ഒരു ചരിത്രവിജയമാണ് അഫ്ഗാനിസ്ഥാൻ നേടിയത്. മത്സരത്തില്‍ പാക്കിസ്ഥാൻ ഉയര്‍ത്തിയ 283 എന്ന വിജയലക്ഷ്യം 8 വിക്കറ്റുകള്‍ ശേഷിക്കെ അഫ്ഗാനിസ്ഥാൻ മറികടക്കുകയായിരുന്നു.ഇതാദ്യമായാണ് അഫ്ഗാനിസ്ഥാൻ പാക്കിസ്ഥാനെ ഒരു ഏകദിന മത്സരത്തില്‍ പരാജയപ്പെടുത്തുന്നത്. മാത്രമല്ല വലിയ പ്രതീക്ഷകളോടെ ഇന്ത്യൻ മണ്ണിലെത്തിയ പാകിസ്ഥാനേറ്റ വമ്ബൻ തിരിച്ചടി തന്നെയാണ് മത്സരത്തിലെ പരാജയം. മറുവശത്ത് അഫ്ഗാനിസ്ഥാനെ സംബന്ധിച്ച് വളരെ അഭിമാനിക്കാവുന്ന ഒരു പ്രകടനമാണ് മത്സരത്തില്‍ കാഴ്ചവച്ചത്. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ഇതുവരെ കടന്നു പോയിട്ടുള്ളതില്‍ വച്ച് ഏറ്റവും മനോഹരമായ നിമിഷം തന്നെയാണ് കാണാൻ സാധിച്ചത്. മത്സരത്തിലെ പ്രകടനത്തില്‍ തങ്ങള്‍ക്ക് അതിയായ അഭിമാനമുണ്ട് എന്ന് മത്സരശേഷം അഫ്ഗാനിസ്ഥാൻ താരം മുഹമ്മദ് നബി പറയുകയുണ്ടായി.
“ഞങ്ങളുടെ ടീമിനെ സംബന്ധിച്ചും ഞങ്ങളുടെ മുഴുവൻ രാജ്യത്തെ സംബന്ധിച്ചും ഇത് വലിയൊരു നിമിഷമാണ്. കഴിഞ്ഞ 10-12 വര്‍ഷങ്ങളായി ഞങ്ങള്‍ ഇത്തരം ഒരു നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു. പാക്കിസ്ഥാനെതിരെ വലിയ ടൂര്‍ണമെന്റില്‍ ഒരു വിജയം നേടുക എന്നത് ഞങ്ങളുടെ സ്വപ്നമായിരുന്നു. കഴിഞ്ഞ 3 മാസങ്ങളായി ഞങ്ങള്‍ വളരെ കഠിനപ്രയത്നം ചെയ്തിരുന്നു. അതിനാല്‍ തന്നെ ഈ നിമിഷം ഒരുപാട് സുന്ദരമാകുന്നു. മുൻപ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്താൻ ഞങ്ങള്‍ക്ക് സാധിച്ചിരുന്നു. ഇപ്പോള്‍ പാകിസ്താനെയും പരാജയപ്പെടുത്തി. ടീമില്‍ എല്ലാവരും നല്ല മൂഡില്‍ തന്നെയാണുള്ളത്. ഞങ്ങള്‍ക്ക് റണ്‍സ് പ്രതിരോധിക്കാൻ മാത്രമല്ല, ചെയ്സ് ചെയ്യാനും സാധിക്കുമെന്ന് മത്സരത്തിലൂടെ കാട്ടികൊടുക്കാൻ കഴിഞ്ഞു.”- നബി പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“ഈ വിജയമാണ് ഞങ്ങള്‍ക്ക് ഏറ്റവും ഫേവറേറ്റായി തോന്നുന്നത്. പാക്കിസ്ഥാനെതിരെ ഇതുവരെ 7-8 മത്സരങ്ങള്‍ ഞങ്ങള്‍ കളിച്ചു. പല മത്സരങ്ങളിലും അവസാന നിമിഷം ഞങ്ങള്‍ വിജയം കൈവിടുകയായിരുന്നു. എന്നാല്‍ ഇന്ന് ഇബ്രാഹിമും ഗുര്‍ബാസും ഞങ്ങള്‍ക്ക് മികച്ച മൊമെന്റം നല്കുകയുണ്ടായി. മത്സരത്തിന്റെ അവസാനം വരെ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമാവാൻ ഞങ്ങള്‍ അനുവദിച്ചില്ല. ന്യൂസിലാൻഡിനെതിരായ മത്സരത്തിലേതുപോലെ പിച്ച് പ്രതികൂലമാവുമെന്നാണ് ഞങ്ങള്‍ കരുതിയത്. എന്നാല്‍ ഇവിടെ ബാറ്റ് ചെയ്യാൻ എളുപ്പമുള്ളതായിരുന്നു. മത്സരത്തില്‍ ഞങ്ങളുടെ ബോളര്‍മാര്‍ വളരെ മികച്ച പ്രകടനം പുറത്തെടുത്തതിനാലാണ് ഇത്തരമൊരു സ്കോറില്‍ പാകിസ്ഥാനെ ഒതുക്കാൻ സാധിച്ചത്. നൂര്‍ അഹമ്മദിനെ ഈ മത്സരത്തില്‍ കളിപ്പിക്കാൻ ഞങ്ങള്‍ ഉദ്ദേശിച്ചിരുന്നു. മത്സരത്തില്‍ നന്നായി പന്തറിയാൻ നൂറിന് സാധിച്ചു.”- നബി കൂട്ടിച്ചേര്‍ക്കുന്നു.
“ഒരുപാട് നാളുകള്‍ക്കു ശേഷമാണ് ഇത്തരമൊരു വിജയം ഉണ്ടാവുന്നത്. 2012ലാണ് ഞങ്ങള്‍ ആദ്യമായി കളിക്കുന്നത്. ശേഷം ഏഷ്യാകപ്പ്, 2019 ലോകകപ്പ്. പാക്കിസ്ഥാനെതിരെ ഒരുപാട് മത്സരങ്ങളില്‍ വിജയത്തിനടുത്തെത്താൻ ഞങ്ങള്‍ക്ക് സാധിച്ചു. ഈ ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഞങ്ങള്‍ പരാജയപ്പെടാൻ പാടില്ലായിരുന്നു. ഇപ്പോള്‍ ടൂര്‍ണമെന്റ് അതിന്റെ പകുതി വഴിയിലെത്തിരിക്കുകയാണ്. ഞങ്ങള്‍ക്ക് ടേബിളില്‍ 4 പോയിന്റുകളുണ്ട്. ഇനി ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലും വലിയ വിജയം സ്വന്തമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ആരാധകരില്‍ നിന്ന് ലഭിക്കുന്ന പിന്തുണ ഞങ്ങള്‍ക്ക് ഒരുപാട് സന്തോഷം നല്കുന്നു. പൂനെയിലും ഈ പിന്തുണ ലഭിക്കുമെന്നാണ് കരുതുന്നത്.”- നബി പറഞ്ഞു വെക്കുന്നു.