തിരുനക്കര ശ്രീമഹാദേവ ക്ഷേത്രം ക്ഷേത്രത്തിലെ തിരുവാതിര ആഘോഷം ഡിസംബർ 19 നും 20 നും : ചടങ്ങുകൾ കൊവിഡ് മാനദണ്ഡം പാലിച്ച്

കോട്ടയം : തിരുനക്കര ശ്രീമഹാദേവ ക്ഷേത്രം ക്ഷേത്രത്തിലെ തിരുവാതിര ആഘോഷം 2021 ഡിസംബർ 19 ഞായറാഴ്ചയും 20 തിങ്കളാഴ്ചയുമായി നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ക്ഷേത്രത്തിൽ ചടങ്ങുകൾ നടക്കുക. തിരുവാതിര ആഘോഷത്തിന്റെ ഭാഗമായി ക്ഷേത്രാങ്കണത്തിൽ തിരുവാതിരകളിക്ക് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

Advertisements

ഡിസംബർ 19 ന് വൈകിട്ട് 6.30 ന് : ദീപാരാധന, ദീപക്കാഴ്ച, എട്ടങ്ങാടി നിവേദ്യം എന്നിവ നടക്കും. രാത്രി 11.30 ന് ക്ഷേത്രത്തിൽ പാതിരാ പൂചൂടൽ. തിരുവാതിര ദിവസമായ 2021 ഡിസംബർ 20 തിങ്കളാഴ്ച പുലർച്ചെ 3.45 ന് ആർദ്ര ദർശനം, രാവിലെ 7.00 ന് നിവേദ്യം (ഇടിച്ചുപിഴിഞ്ഞുപായസം), ഉച്ചയ്ക്ക് 11.30 ന് ക്ഷേത്രത്തിൽ തിരുവാതിര ഊട്ട് , വൈകിട്ട് 6.30 ന് ദീപാരാധന, ദീപക്കാഴ്ച എന്നിവ നടക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൂടുതൽ വിവരങ്ങൾക്കും വഴിപാട് ബുക്കിംങ്ങിനുമായി : 99958 23777, 73067 18348

Hot Topics

Related Articles