ഡൽഹി: 50 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത രാവണ ദഹനം നടത്തുന്നു. ചെങ്കോട്ടയിലെ ദസറ ആഘോഷത്തിൽ നടി കങ്കണ റണോട്ട് ആണ് രാവണ പ്രതിമയ്ക്ക് തീ പകരുക. ചെങ്കോട്ടയിൽ ദസറയോടനുബന്ധിച്ച് ചൊവ്വാഴ്ച നടക്കുന്ന ലവ് കുശ് രാംലീലയിൽ രാവണ ദഹനം നടത്തുന്ന ആദ്യ വനിത എന്ന വിശേഷണം ഇനി കങ്കണ റണൗട്ടിന് സ്വന്തമാവും.(kangana ranaut will be the first woman to do raavan dahan)
താരം തന്നെയാണ് ഇക്കാര്യം ഔദ്യോഗിക സോഷ്യൽ മീഡിയാ അക്കൗണ്ട് വഴി അറിയിച്ചത്. വനിതാ സംവരണ ബില്ലിന് പിന്തുണയർപ്പിച്ചുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനത്തിൽ എത്തിയതെന്ന് ഡൽഹി ലവ് കുശ് രാംലീലാ കമ്മിറ്റി പ്രസിഡന്റ് അർജുൻ സിംഗ് വാർത്താ ഏജൻസിയോട് പ്രതികരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചടങ്ങിന് മുൻവർഷങ്ങളിൽ രാഷ്ട്രപതിയായിരുന്ന രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരായിരുന്നു വിശിഷ്ഠാതിഥികൾ. അജയ് ദേവ്ഗണും ജോൺ എബ്രഹാമും ഉൾപ്പെടെയുള്ള സിനിമാ താരങ്ങളും പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞവർഷം നടൻ പ്രഭാസാണ് രാവണ ദഹനം നടത്തിയത്.