കോട്ടയം കറുകച്ചാലിൽ വയോധികയെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി ; മരണത്തിൽ അസ്വഭാവികത ഇല്ല എന്ന് പൊലീസ്

കോട്ടയം : കറുകച്ചാലിൽ വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചമ്പക്കര പാലു വേലിൽ രമണി (68) യെയാണ് വീടിനുള്ളിലെ കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നടക്കാനു യോഗിക്കുന്ന ഊന്ന് വടിയുമായി കട്ടിലിൽ കമിഴ്ന്നു കിടന്ന നിലയിലായിരുന്നു മൃതദേഹം. വീട്ടിൽ രമണിയും ഭർത്താവ് ഗോപിനാഥനും തനിച്ചാണ് താമസം. ഇരുവർക്കും വാർദ്ധക്യ സഹജമായ അസുഖങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

Advertisements

രമണിയ്ക്ക് കാലിന് സ്വാധീനക്കുറവ് , കാഴ്ച ക്കുറവ്, ഇയർ ബാലൻസ് തുടങ്ങിയ ശാരീരിക പ്രശ്നങ്ങൾ അലട്ടിയിരുന്നതായി പൊലീസ് ജാഗ്രത ന്യൂസിനോട് പറഞ്ഞു. വാർദ്ധക്യ സഹജമായ അസുഖങ്ങൾ മൂലമാകാം മരണം സംഭവിച്ചിരിക്കുന്നത് എന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. മരണത്തിൽ മറ്റ് അസ്വഭാവികതകൾ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗോപിനാഥന്റെ രണ്ടാം ഭാര്യയാണ് രമണി ആദ്യ ഭാര്യ മരിച്ച ശേഷം ഇവരെ വിവാഹം കഴിക്കുകയായിരുന്നു. ഗോപിനാഥനും മാനസിക പ്രശ്നങ്ങൾ ഉൾപ്പടെയുള്ള അസുഖങ്ങൾ ഉള്ളതായാണ് പൊലീസ് പറയുന്നത്. കറുകച്ചാൽ പൊലീസ് സ്റ്റേഷനിൽ നിന്നും സി ഐ റിച്ചാർഡ് വർഗീസ്, എസ് ഐമാരായ എ.ജി ഷാജൻ , സുബാഷ് കെ.കെ , എ.എസ്.ഐ റെജി ജോൺ , സി പി.ഒ ബിജിലാൽ , പ്രീത എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തികരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും .

Hot Topics

Related Articles