ജെസിബി കണ്ട് വെട്ടിച്ചു മാറ്റിയ കാര്‍ രണ്ട് സ്‌കൂട്ടറുകളില്‍ ഇടിച്ചു; ചുങ്കം – മെഡിക്കല്‍ കോളേജ് റോഡില്‍ വീണ്ടും വാഹനാപകടം; സ്ത്രീയടക്കം രണ്ട് പേര്‍ക്ക് പരിക്ക്

കോട്ടയം: റോഡരികിലെ താഴ്ചയില്‍ നിന്നും കയറി വന്ന് ജെസിബി കണ്ട് വെട്ടിച്ച് മാറ്റിയ കാര്‍ രണ്ട്് സ്‌കൂട്ടറുകളില്‍ ഇടിച്ച് സ്ത്രീ അടക്കം മൂന്ന് യാത്രക്കാര്‍ക്ക് നിസാര പരിക്ക്. ചുങ്കം- മെഡിക്കല്‍ കോളേജ് റോഡില്‍ കുടയംപടി ജംഗ്ഷന് സമീപത്ത് വ്യാഴാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു അപകടം. കോട്ടയം ഭാഗത്ത് നിന്നും വരികയായിരുന്ന കാര്‍ റോഡരികില്‍ നിന്നും പ്രധാന റോഡിലേക്ക് കയറിയ ജെസിബി കണ്ട് വെട്ടിച്ച് മാറ്റുകയായിരുന്നു. ഈ സമയം ഇതുവഴി എത്തിയ രണ്ട് സ്‌കൂട്ടറുകളില്‍ കാറിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് സ്‌കൂട്ടര്‍ യാത്രക്കാര്‍ റോഡില്‍ വീണെങ്കിലും നേരിയ പരിക്ക് മാത്രമാണുണ്ടായിരുന്നത്. ഇവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം വിട്ടയച്ചു.

Advertisements

Hot Topics

Related Articles