തിരുവനന്തപുരം: യൂട്യൂബറെ ആക്രമിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സോഷ്യല്‍ ആക്ടിവിസ്റ്റുകളായ ശ്രീലക്ഷ്മി അറക്കല്‍, ദിയ സന എന്നിവര്‍ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അതിക്രമം, കയ്യേറ്റം എന്നിവ ഉള്‍പ്പെടെ ചുമത്തിയായിരുന്നു കുറ്റപത്രം. തിരുവനന്തപുരത്തെ വിജയ് പി നായര്‍ എന്ന യൂട്യൂബറെ ഭാഗ്യലക്ഷ്മിയും സംഘവും കഴിഞ്ഞ വര്‍ഷമാണ് അക്രമിച്ചത്. യൂട്യൂബിലൂടെ ഭാഗ്യലക്ഷ്മിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ ആളാണ് വിജയ് പി നായര്‍. ഇയാള്‍ക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കുമെതിരെ പരാതിനല്‍കിയിട്ടും നടപടി എടുക്കാത്തതിനെ തുടര്‍ന്നാണ് മൂവരും ഇയാളെ കയ്യേറ്റം ചെയ്തത്. സ്ത്രീകള്‍ക്കെതിരെയുള്ള മോശം പരാമര്‍ശങ്ങള്‍ക്ക് ആക്രമിച്ച ശേഷം മാപ്പ് പറയിക്കുകയായിരുന്നു.