പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ ഡർബി : സിറ്റിയും യുണൈറ്റഡും നേർക്കുനേർ 

ലണ്ടൻ : ഇംഗ്ലണ്ടിലെ വലിയ ഡാര്‍ബികളില്‍ ഒന്നായ മാഞ്ചസ്റ്റര്‍ ഡാര്‍ബി നടക്കും. ഓള്‍ഡ്ട്രാഫോര്‍ഡില്‍ നടക്കുന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. നിലവിലെ ലീഗ് ചാമ്ബ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിക്കാൻ യുണൈറ്റഡിന് ആകുമോ എന്നാകും ഏവരും ഉറ്റു നോക്കുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഈ സീസണ്‍ തുടക്കത്തിലെ മോശം ഫോമില്‍ നിന്ന് പതിയെ കരകയറുകയാണ്. ഇപ്പോഴും അവര്‍ പൂര്‍ണ്ണ ഫോമിലേക്ക് എത്തിയിട്ടില്ല. അറ്റാക്കില്‍ ഗോള്‍ അടിക്കേണ്ട ഹൊയ്ലുണ്ടും റാഷ്ഫോര്‍ഡും ഫോനിലേക്ക് ഉയരാത്തത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ അലട്ടുന്നുണ്ട്. ഡിഫൻസില്‍ ഇപ്പോഴും അവരുടെ മികച്ച താരങ്ങള്‍ പരിക്ക് കാരണം പുറത്താണ്‌. മധ്യനിരയിലും യുണൈറ്റഡിന് പ്രശ്നങ്ങള്‍ ഉണ്ട്.മാഞ്ചസ്റ്റര്‍ സിറ്റി സീസണ്‍ നന്നായി തുടങ്ങി എങ്കിലും അവസാന മാസം അവരും പോയിന്റുകള്‍ നഷ്പ്പെടുത്തി‌. ഹാളണ്ട് ഫോമിലേക്ക് എത്തിയതാകും മാഞ്ചസ്റ്റര്‍ സിറ്റിയുടെ വലിയ ഊര്‍ജ്ജം. യുണൈറ്റഡിനെ വീഴ്ത്താൻ ആകും എന്ന് തന്നെയാകും ഗ്വാര്‍ഡിയോളയുടെ വിശ്വാസം. ഇന്ന് രാത്രി 9 മണിക്ക് നടക്കുന്ന മത്സരം തത്സമയം സ്റ്റാര്‍ സ്പോര്‍ട്സിലും ഹോട്സ്റ്റാറിലും കാണാം.

Advertisements

Hot Topics

Related Articles