മാഞ്ചസ്റ്റർ ഡെർബിയിൽ യുണൈറ്റഡിനെ വീഴ്ത്തി വിജയവഴിയിൽ തിരിച്ചെത്തി സിറ്റി; യുണൈറ്റഡിനെ തകർത്ത് എതിരില്ലാത്ത മൂന്നു ഗോളിന്

ലണ്ടൻ: അത്യന്തം ആവേശകരമായ മാഞ്ചസ്റ്റർ ഡെർബിയിൽ യുണൈറ്റഡിനെ വീഴ്ത്തി വിജയവഴിയിൽ തിരിച്ചെത്തി സിറ്റി. പ്രീമിയർ ലീഗിലെ മികച്ച പോരാട്ടത്തിൽ എതിരില്ലാത്ത മൂന്നു ഗോളിനാണ് സിറ്റിയുടെ വിജയം. ഹാളണ്ടിന്റെ ഡബിളും, ഹാളണ്ട് തന്നെ ഫോഡന് നീട്ടി നൽകിയ മൂന്നാം ഗോളുമാണ് സിറ്റിയുടെ വിജയത്തിൽ നിർണ്ണായകമായത്. 26 ആം മിനിറ്റിലാണ് എർലിംങ് ഹാളണ്ട് ആദ്യ ഗോൾ നേടിയത്. 49 ആം മിനിറ്റിൽ രണ്ടാം ഗോളും നേടി. 80 ആം മിനിറ്റിലാണ് ഫിൽ ഫോഡൻ മൂന്നാം ഗോൾ നേടിയത്. ഇന്നു നടന്ന മത്സരം വിജയിച്ചിട്ടും സിറ്റിയ്ക്ക് ഒന്നാം സ്ഥാനത്ത് എത്താൻ സാധിച്ചിട്ടില്ല.

Advertisements

മറ്റു മത്സരങ്ങളുടെ ഫലം ഇങ്ങനെ
നോട്ടിംങ്ഹാം ഫോസ്റ്ററിനെ എതിരില്ലാത്ത മൂന്നു ഗോളിന് തകർത്താണ് ലിവർപൂൾ കുതിക്കുന്നത്. ഡിയഗോ ജോട്ട 31 ആം മിനിറ്റിലും, ഡാർവിൻ ന്യൂസ് 35 ആം മിനിറ്റിലും, 77 ആം മിനിറ്റിൽ മുഹമ്മദ് സാലയുമാണ് ഗോൾ നേടിയത്. മറ്റൊരു മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് എവർട്ടൺ വെസ്റ്റ് ഹാമിനെ പരാജയപ്പെടുത്തി. കാൽവെർട്ട് ലൂയിസാണ് എവർട്ടണ്ണിനായി ഗോൾ നേടിയത്. ആസ്റ്റൺ വില്ല ഒന്നിനെതിരെ മൂന്ന് ഗോളിന് ലൂട്ടണിനെ തകർത്തു. 17 ആം മിനിറ്റിൽ ജോൺ മഗൈ്വനും, 49 ആം മിനിറ്റിൽ മൂസാ ഡിയബെയും, 62 ആം മിനിറ്റിൽ ടോം ലോക്കിയറും ആസ്റ്റൺ വില്ലയ്ക്കായി ഗോൾ നേടി. 83 ആം മിനിറ്റിൽ എമിലിയാനോ മാർട്ടിനെയാണ് ലൂട്ടണിനായി ആശ്വാസ ഗോൾ നേടിയത്. ബ്രിങ്ടണ്ണും ഫുൾഹാമും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു.

Hot Topics

Related Articles