മഹാത്മ അന്തേവാസി അബൂട്ടി അന്തരിച്ചു

അടൂര്‍: മഹാത്മ ജനസേവന കേന്ദ്രം യാചക പുനരധിവാസ വിഭാഗത്തിലെ അന്തേവാസിയായിരുന്ന അബൂട്ടി (48) ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 2018 മാര്‍ച്ച് 13നാണ് ഇദ്ദേഹത്തെ ളാഹ പ്രദേശത്ത് ഭിക്ഷാടകനായി അലഞ്ഞ് തിരിഞ്ഞ് കണ്ടെത്തിയത്. പൊതുപ്രവര്‍ത്തകരായ TK സജി, S ഹരിദാസ് എന്നിവരുടെ അഭ്യര്‍ത്ഥനയിലാണ് ഇദ്ദേഹത്തെ സംരക്ഷണാര്‍ത്ഥം ഏറ്റെടുത്തത്.

Advertisements

ശരിയായ പേരോ വിവരങ്ങളോ ഇതുവരെ ലഭിച്ചിട്ടില്ല. മൃതശരീരം ചായിലോട് മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. ബന്ധുക്കള്‍ ആരെങ്കിലും തിരിച്ചറിഞ്ഞെത്തിയാല്‍ സംസ്‌കാര ചടങ്ങുകള്‍ക്കായ് മൃതശരീരം വിട്ടു നല്കുമെന്നും എന്തെങ്കിലും വിവരം നല്കാന്‍ കഴിയുന്നവര്‍ മഹാത്മയില്‍ അറിയിക്കണമെന്നും ചെയര്‍മാന്‍ രാജേഷ് തിരുവല്ല അറിയിച്ചു. ഫോണ്‍ നമ്പര്‍ 04734299900

Hot Topics

Related Articles