ബംഗളൂരു : ഐസിസി ക്രിക്കറ്റ് ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ മോശം പ്രകടനം . ഉജ്ജ്വലമായ ഒരു യുഗത്തിന് അന്ത്യം കുറിച്ചതായി മുൻ ക്യാപ്റ്റൻ നാസര്‍ ഹുസൈൻ.വ്യാഴാഴ്ച ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ശ്രീലങ്ക 8 വിക്കറ്റിന് പരാജയപ്പെടുത്തിയതിനു പിന്നാലെയായിരുന്നു നാസര്‍ ഹുസൈന്റെ പ്രതികരണം. ചില ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങള്‍ക്ക് ലോകകപ്പ് വളരെ ദൂരെയുള്ള ഒരു പാലമാണെന്ന് തെളിയിച്ചിട്ടുണ്ടെന്നും ഇത് ഒരു യുഗത്തിന്റെ അവസാനമാണെന്ന് തോന്നുന്നുവെന്നും ആദ്ദേഹം പറഞ്ഞു.
ടൂര്‍ണമെന്റിനുള്ള ഇംഗ്ലണ്ടിന്റെ തയ്യാറെടുപ്പിനെക്കുറിച്ചും ടീമിന്റെ പ്രധാന കളിക്കാര്‍ക്ക മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാത്തതും അവരുടെ കിരീടം നിലനിര്‍ത്താനുള്ള സാധ്യത നഷ്ട്ടമാക്കുമോ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നതിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു.ന്യൂസിലൻഡിനെതിരായ അവിസ്മരണീയമായ ഫൈനലില്‍ ഇയോൻ മോര്‍ഗന്റെ ഇംഗ്ലണ്ട് ലോകകപ്പ് നേടിയ 2019 ല്‍ നിന്ന് വളരെ അകലെയാണെന്ന് ഹുസൈൻ പറഞ്ഞു.അതെസമയം ഞായറാഴ്ച ഇന്ത്യയോടുള്ള ദയനീയ തോല്‍വി നിലവിലെ ചാമ്ബ്യൻമാരായ ഇംഗ്ലണ്ടിനെ പത്താം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടിരുന്നു. ഇതോടെയാണ് സെമി ഫൈനലിലേയ്ക്കുള്ള ടീമിന്റെ സാധ്യത ഇല്ലാതായത്.