ബംഗ്ലാദേശ് കടന്ന് പാക്കിസ്ഥാൻ ; ഏഴ് വിക്കറ്റിൻ്റെ വിജയത്തോടെ ലോകകപ്പിലെ സെമിയിലേക്ക് വിദൂര സാധ്യതയുമായി പാക് നിര

സ്പോർട്സ് ഡെസ്ക്ക് : ബംഗ്ലാദേശ് ഉയർത്തിയ 205 റൺസ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പാക്കിസ്ഥാൻ മറികടന്നു. 32.3 ഓവറിലാണ് പാക് ജയം. ജയത്തോടെ വിദൂര സെമി പ്രതീക്ഷകൾ പാക്കിസ്ഥാൻ നില നിർത്തി.

Advertisements

74 പന്തിൽ 81 റൺസെടുത്ത ഫഖർ സമാനാണ് വിജയ ശില്പി. ഓപ്പണർ അബ്ദുള്ള ഷഫീഖ് 68 റൺസെടുത്തു. ക്യാപ്റ്റൻ ബാബർ അസം 9 (16) വീണ്ടും പരാജയമായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുഹമ്മദ് റിസ് വാൻ 26 (21)* നടത്തിയ കൂറ്റനടികളാണ് വിജയം വേഗത്തിലാക്കിയത്.

മെഹ്ദി ഹസനാണ് പാക്കിസ്ഥാൻ്റെ മൂന്ന് വിക്കറ്റും. വാലറ്റത്ത് 30 പന്തിൽ 25 റൺസെടുത്ത് മെഹ്ദി ഹസൻ ബംഗ്ളാദേശിനായി ബാറ്റിംഗിലും തിളങ്ങി.

മഹ്മദുള്ളയാണ് 56 (70) ബംഗ്ലാ നിരയിയിലെ ടോപ്പ് സ്കോറർ. ലിട്ടൺ ദാസ് 45, ഷാക്കിബ് അൽ ഹസൻ 43 എന്നിവരും തിളങ്ങി.

പാക്കിസ്ഥാനായി ഷഹീൻ അഫ്രീദി 23 ന് മൂന്നും, മുഹമ്മദ് വാസിം 31 ന് മൂന്നും വിക്കറ്റ് വീഴ്ത്തി.

Hot Topics

Related Articles