ലോകകപ്പ് ക്രിക്കറ്റ് ; സെമി കാണാതെ പുറത്തായത് ഒരു ടീം ; ബാക്കിയുള്ളവരിൽ  സെമി സാധ്യത ഈ ടീമുകൾക്ക് 

സ്പോർട്സ് ഡെസ്ക്ക് : ലോകകപ്പില്‍ ആറു റൗണ്ടുകള്‍ പൂര്‍ത്തിയായതോടെ സെമി ഫൈനലിനു വേണ്ടിയുള്ള പോരാട്ടം കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്.10 ടീമുകളില്‍ ബംഗ്ലാദേശാണ് ഇതിനകം സെമി കാണാതെ പുറത്തായിരിക്കുന്ന ഏക ടീം. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ പാകിസ്താനോടു ഏഴു വിക്കറ്റിന്റെ വന്‍ പരാജയമേറ്റു വാങ്ങിയതോടെയാണ് അവരുടെ സെമി സാധ്യത പൂര്‍ണമായി അസ്തമിച്ചത്. കണക്കുകള്‍ വച്ചു നോക്കിയാല്‍ ബാക്കിയുള്ള ഒൻപതു ടീമുകള്‍ക്കും ഇപ്പോഴും സെമി സാധ്യതയുണ്ട്.

Advertisements

12 പോയിന്റുമായി ഇന്ത്യയാണ് നിലവില്‍ തലപ്പത്തുള്ളത്. സൗത്താഫ്രിക്ക (10), ന്യൂസിലാന്‍ഡ് (8), ഓസ്‌ട്രേലിയ (8) എന്നിവര്‍ രണ്ടു മുതല്‍ നാലു വരെ സ്ഥാനങ്ങളിലും നില്‍ക്കുന്നു. പാകിസ്താന്‍ (6), അഫ്ഗാനിസ്താന്‍ (6), ശ്രീലങ്ക (4), നെതര്‍ലാന്‍ഡ്‌സ് (4), ബംഗ്ലാദേശ് (2), ഇംഗ്ലണ്ട് (2) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ഇവരില്‍ പാകിസ്താനും ബംഗ്ലാദേശും ഏഴു മല്‍സരങ്ങളും ബാക്കിയുള്ളവരെല്ലാം ആറു മല്‍സരങ്ങളുമാണ് കളിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒമ്ബതു ടീമുകളുടെയും സെമി സാധ്യത നമുക്കു പരിശോധിക്കാം. തലപ്പത്തുള്ള ഇന്ത്യക്കു ബാക്കിയുള്ള മൂന്നു കളിയില്‍ ഒന്നില്‍ ജയിച്ചാല്‍ സെമിയിലെത്താം. മൂന്നിലും പരാജയപ്പട്ടാലും മെച്ചപ്പെട്ട നെറ്റ് റണ്‍ റ്റേറുണ്ടെങ്കില്‍ ഇന്ത്യക്കു സെമിയിലെത്താം. 

സൗത്താഫ്രിക്കയ്ക്കു മൂന്നില്‍ രണ്ടെണ്ണം ജയിച്ചാല്‍ സെമിയിലേക്കു യോഗ്യത നേടാം. ഒന്നിലാണ് ജയിക്കുന്നതെങ്കില്‍ മികച്ച നെറ്റ് റണ്‍റേറ്റില്‍ ഫിനിഷ് ചെയ്യണം.

ന്യൂസിലാന്‍ഡിനു ബാക്കിയുള്ള മൂന്നു മല്‍സരങ്ങളും ജയിച്ചാല്‍ സെമിയിലേക്കു മുന്നേറാം. രണ്ടെണ്ണത്തിലാണ് ജയിക്കുന്നതെങ്കില്‍ മെച്ചപ്പെട്ട നെറ്റ് റണ്‍റേറ്റുണ്ടാവണം. എന്നാല്‍ ശേഷിച്ച മൂന്നു കളിയും ജയിച്ചാല്‍ ഓസ്‌ട്രേലിയയും സെമിയില്‍ കടക്കും. ഒന്നില്‍ തോല്‍ക്കുകയാണെങ്കില്‍ മെച്ചപ്പെട്ട നെറ്റ് റണ്‍റേറ്റ് കാത്തുസൂക്ഷിക്കേണ്ടത് പ്രധാനമാണ്.

പാകിസ്താനു ബാക്കിയുള്ള രണ്ടു മല്‍സരങ്ങളിലും മികച്ച നെറ്റ് റണ്‍റേറ്റില്‍ ജയിക്കണം. ഒരു കളിയാണ് പാകിസ്താന്‍ ജയിക്കുന്നതെങ്കില്‍ ന്യൂസിലാന്‍ഡും ഓസ്‌ട്രേലിയയും ശേഷിച്ച മൂന്നു മല്‍സരങ്ങളിലും തോല്‍ക്കണം. അതോടൊപ്പം അഫ്ഗാനിസ്താന്‍ അടുത്ത മൂന്നു കളിയില്‍ രണ്ടെണ്ണത്തിലും തോല്‍ക്കണം. ഇവയ്‌ക്കൊപ്പം മികച്ച നെറ്റ് റണ്‍റേറ്റും പാകിസ്താനു വേണം.

അഫ്ഗാനിസ്താന് ബാക്കിയുള്ള മൂന്നു മല്‍സരവും ജയിച്ചാല്‍ സെമി സാധ്യതയുണ്ട്. അതോടൊപ്പം ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവരെ പിന്തള്ളി ടോപ്പ് ഫോറില്‍ കയറണമെങ്കില്‍ നെറ്റ് റണ്‍റേറ്റ് വര്‍ധിപ്പിക്കുകയും വേണം.

ശ്രീലങ്കയ്ക്കു അടുത്ത മൂന്നു മല്‍സരങ്ങളിലും ജയിച്ചേ തീരൂ. ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവരെ പിന്തള്ളാന്‍ നെറ്റ് റണ്‍റേറ്റ് വര്‍ധിപ്പിക്കണം. ന്യൂസിലാന്‍ഡ്, ഓസീസ് ടീമുകളിലൊന്ന് ശേഷിച്ച മൂന്നു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തിലെങ്കിലും തോല്‍ക്കുകയും വേണം.നെതര്‍ലാന്‍ഡ്‌സിനു യോഗ്യതയ്ക്കായി ആദ്യം വേണ്ടത് ബാക്കിയുള്ള മൂന്നു മല്‍സരങ്ങളും ജയിക്കുകയെന്നതാണ്. ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവരെ പിന്തള്ളാന്‍ നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്തണം. 

ന്യൂസിലാന്‍ഡ്, ഓസീസ് ടീമുകളിലൊന്ന് മൂന്നു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തിലെങ്കിലും തോല്‍ക്കുകയും വേണം.

നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിന്റെ കാര്യമെടുത്താല്‍ ബാക്കിയുള്ള മൂന്നു മല്‍സരങ്ങളിലും ജയിക്കാനാണ് ആദ്യം ശ്രമിക്കേണ്ടത്. ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവരെ പിന്തള്ളാന്‍ നെറ്റ് റണ്‍റേറ്റ് വര്‍ധിപ്പിക്കുകയും വേണം.

ന്യസിലാന്‍ഡ്- ഓസീസ് ടീമുകളിലൊന്ന് ബാക്കിയുള്ള മൂന്നു മല്‍സരങ്ങളിലും തോല്‍ക്കണം. കൂടാതെ പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ശ്രീലങ്ക, നെതര്‍ലാന്‍ഡ്‌സ് ഇവരില്‍ ഒന്നിലധികം ടീം 10 പോയിന്റ് നേടാനും പാട്ടില്ല. ഇക്കാര്യങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ ഇംഗ്ലണ്ടിനു പ്രതീക്ഷയ്ക്കു വകയുളളൂ.

Hot Topics

Related Articles