ന്യൂസ് ഡെസ്ക് : നായകനെയും നായികയെയും മുന്നില്‍ കണ്ടെഴുതുന്ന ചിത്രങ്ങളുണ്ട്. അതുപോലെ കഥ പൂര്‍ത്തിയായ ശേഷം താരങ്ങളെ തീരുമാനിക്കുന്ന പതിവുമുണ്ട് .എന്നാല്‍ നേരത്തെ തീരുമാനിച്ച നടീനടന്മാരെ കിട്ടില്ലെങ്കില്‍ പകരം ആളെ വച്ച് ആ സിനിമ ഹിറ്റാകുന്ന ചരിത്രവമുണ്ട്. അത്തരമൊരു കഥയാണ് സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിനുള്ളത്. ചിത്രത്തിലെ നായികയായി ആദ്യം തീരുമാനിച്ചിരുന്നത് തന്നെയായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് നടി മാലാ പാര്‍വതി.
ഗീത വിജയന് അവതരിപ്പിച്ച മായ എന്ന കഥാപാത്രത്തെ അവതരിപ്പിക്കേണ്ടിയിരുന്നത് താനായിരുന്നുവെന്നും വീട്ടില്‍ നിന്നും വിടാത്തതുകൊണ്ടാണ് അഭിനയിക്കാതിരുന്നതെന്നും ഒരു അഭിമുഖത്തില്‍ മാല പറഞ്ഞു. പുതിയ വെബ് സീരീസായ മാസ്റ്റര്‍ പീസിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാനെത്തിയതായിരുന്നു താരം. ചിത്രത്തിലെ മറ്റൊരു താരമായ അശോകനും താരത്തിനൊപ്പം ഉണ്ടായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏകാന്ത ചന്ദ്രികേ മാലാ പാര്‍വ്വതിയെ നോക്കിയായിരുന്നു പാടേണ്ടിയിരുന്നതെന്ന് അവതാരിക പറഞ്ഞപ്പോള്‍ അത് തനിക്കറിയില്ലെന്നായിരുന്നു അശോകൻ പറഞ്ഞത്. ഈ സമയത്താണ് മാലാ പാര്‍വതി ഇക്കാര്യം സ്ഥിരീകരിച്ച് എത്തുന്നത്. ഗീതാ വിജയന്റെ കഥാപാത്രം ചെയ്യേണ്ടിയിരുന്നത് താനായിരുന്നുവെന്നാണ് മാല പറഞ്ഞത്.
മാലാ പാര്‍വതിയുടെ വാക്കുകള്‍ ഇങ്ങനെ: ‘ഇൻ ഹരിഹര്‍ നഗറിലെ ഗീതാ വിജയന്റെ ക്യാരക്ടറിന് എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. ദൂരദര്‍ശന്റെ ബൈജുവേട്ടൻ ദിലീപ് സാറും ഒക്കെ അച്ഛൻറെ സിസ്റ്ററിന്റെ അടുത്ത് എന്നെ അഭിനയിക്കാൻ വിടുമോ എന്ന് ചോദിച്ചു. ഇൻ ഹരിഹര്‍ നഗറിലേക്ക് കാസ്റ്റ് ചെയ്യാൻ വേണ്ടിയിട്ട് ആയിരുന്നു. പക്ഷേ വീട്ടില്‍ നിന്നും വിട്ടില്ല. അച്ഛനോട് ചോദിച്ചപ്പോള്‍ അവള് പഠിക്കട്ടെ എന്ന് പറഞ്ഞു. അശോകൻ ചേട്ടന് അത് അറിയില്ലായിരുന്നു. മെയ് മാസ പുലരിയില്‍ അഭിനയിക്കാൻ പോയതിന് അച്ഛന്റെ കയ്യില്‍ നിന്നും അടി കിട്ടിയിരുന്നു,’ മാല പാര്‍വതി പറഞ്ഞു.