ഇന്ത്യൻ പേസ് ആക്രമണം ; ലങ്ക കത്തിച്ചാമ്പലായി : ഷമിയും സിറാജും കൊളുത്തിയ തീയിൽ ലങ്ക ചാരം 

മുംബൈ : ഇന്ത്യൻ പേസ് ആക്രമണത്തിൽ ലങ്ക കത്തിച്ചാമ്പലായി. ഇന്ത്യ ഉയർത്തിയ പടുകൂറ്റൻ വിജയലക്ഷ്യത്തിന് കാതങ്ങൾ അകലെ ലങ്കയ്ക്ക് കാലിടറി. അഞ്ച് ലങ്കൻ  ബാറ്റർമാരാണ് ഇന്ത്യൻ പേസിന്റെ ചൂടേറ്റ് പുജ്യത്തിന് പുറത്തായത്. മുഹമ്മദ് സിറാജും ഷമിയും ആണ് ലങ്കയെ തച്ചുടച്ച് തരിപ്പണമാക്കിയത്. 302 റണ്ണിന്റെ വമ്പൻ വിജയമാണ് ഇന്ത്യ .

Advertisements

ഇന്ത്യ – 357 – 8


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലങ്ക – 55 

ടോസ് നേടിയ ലങ്ക ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയെ പ്രതിരോധത്തിലാക്കി രണ്ടാം പന്തിൽ തന്നെ രോഹിത് ശർമ്മ പുറത്തായി. പിന്നാലെ ക്രീസിൽ ഒത്തു ചേർന്ന ഗില്ലും (92), കോഹ്ലിയും (88) ചേർന്ന് സ്കോർ മുന്നോട്ട് കൊണ്ട് പോയി. 193 ൽ ഇരുവരും പിരിഞ ശേഷം സ്കോറിങ് അൽപം മന്ദഗതിയിലായി. 196 ൽ കോഹ്ലി കൂടി പോയതോടെ ഇന്ത്യ പതറി.  പിന്നാലെ നങ്കൂരം ഏറ്റെടുത്ത രാഹുൽ (21) അയ്യർക്കൊപ്പം ചേർന്ന് ഇന്ത്യയെ നയിച്ചു. രാഹുലിന് പിന്നാലെ സൂര്യയും (12) പോയതോടെ ഇന്ത്യ തീർന്നു എന്ന് കരുതിയിടത്ത് അയ്യർ ആക്രമണം അഴിച്ച് വിട്ടു. ആറ് സിക്സും മൂന്ന് ഫോറുമായി തകർത്തടിച്ച അയ്യർ 56 പന്തിൽ 82 റൺ എടുത്ത് പുറത്തായി. ജഡേജ (35) , ഷമി (2) , ബുംറ (1) എന്നിവരും ഇന്ത്യയ്ക്ക് വേണ്ടി ബാറ്റ് ചെയ്തു. ദിൽഷൻ മധുശങ്ക അഞ്ച് വിക്കറ്റ് നേടിയപ്പോൾ , ചമീര ഒരു വിക്കറ്റ് നേടി. 

മറുപടി ബാറ്റിങ്ങിൽ ആദ്യ ഓവറിന്റെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് വീഴ്ത്തി  ബുംറ തകർച്ചയ്ക്ക് തുടക്കമിട്ടു. രണ്ടാം ഓവറിൽ രണ്ട് വിക്കറ്റ് വീഴ്ത്തി സിറാജും തീയായി. ഇരുവർക്കും പിന്നാലെ എത്തിയ ഷമിയാണ് കൂടുതൽ അപകടകാരിയായത്. നിസങ്ക (0) , കരുണരത്ന (0) , മെൻഡിസ് (1) , സമര വിക്രമ (0) , അലങ്ക (1) , ഹെമന്ത് (0) ദുഷ്മന്ത (0) , മധുശങ്ക (5) എന്നിവർ രണ്ടക്കം തികയ്ക്കാതെ പുറത്തായി. മാത്യൂസ് (12) , തീക്ഷണ (12) , രഞ്ജിത (14) എന്നിവർ മാത്രമാണ് ലങ്കൻ നിരയിൽ രണ്ടക്കം കടന്നത്. ഇന്ത്യയ്ക്കായി ഷമി അഞ്ച് ഓവറിൽ 18 ന് അഞ്ചും ,  സിറാജ് ഏഴ് ഓവറിൽ 16 ന് മൂന്നും , ഉംറയും ജഡേജയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 

Hot Topics

Related Articles